മലബാറില്‍ ഇപ്പോള്‍ പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടില്ലെന്നു മന്ത്രി
തിരുവനന്തപുരം: (www.kvartha.com 05.06.2018) മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് നിലവില്‍ അനുവദിച്ചിരിക്കുന്നതും വര്‍ധനവ് വരുത്തിയിരിക്കുന്നതും കൂടി കണക്കാക്കിയാല്‍ സീറ്റുകള്‍ വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉള്ളതായി ഇപ്പോള്‍ സര്‍ക്കാര്‍ കരുതുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി കെ എന്‍ രവീന്ദ്രനാഥ്.
2017-18 അധ്യയന വര്‍ഷം മലബാര്‍ മേഖലയില്‍ നിന്നും 2,61,768 വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ച് ഉപരിപഠനത്തിന് അര്‍ഹത നേടിയതായും മന്ത്രി പറഞ്ഞു. പി.ഉബൈദുള്ള ഉന്നയിച്ച സബ്മിഷന് നല്‍കിയ മറുപടിയിലാണിത്.
സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ ഉപരിപഠന സാധ്യത മെച്ചപ്പെടുത്തുന്നതിലേക്കായി, 20% മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ വരുത്തി. ഇതിന്റെ ഫലമായി മലബാര്‍ മേഖലയില്‍ ഹയര്‍ സെക്കന്‍ഡറി സീറ്റുകളുടെ എണ്ണം 2,32,165 ആയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ സീറ്റുകളുടെ എണ്ണം 11,550 ആയും വര്‍ധിച്ചു. ഇത്തരത്തില്‍ മലബാര്‍ മേഖലയില്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
ഈ വര്‍ഷം ഹയര്‍സെക്കന്‍ഡറി പ്ലസ് വണ്‍ പ്രവേശനത്തിന് മലബാര്‍ മേഖലയില്‍ ലഭ്യമായ 2,32,165 സീറ്റുകള്‍ക്ക് പുറമേ വി.എച്ച്.സി.ഇ. യില്‍ 11,550 സീറ്റുകളും കൂടാതെ ഐ.ടി.ഐ. /പോളിടെക്‌നിക് സീറ്റുകളും ലഭ്യമാണ്.
സി.ബി.എസ്.ഇ./ഐ.സി.എസ്.ഇ മുതലായ സിലബസുകളില്‍ പത്താംതരം പരീക്ഷ വിജയിച്ച വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുണ്ടെങ്കിലും, എല്ലാ വിദ്യാര്‍ത്ഥികളും സംസ്ഥാന സിലബസിലേക്ക് പ്രവേശനം തേടാറില്ല. കൂടാതെ ഒരേ വിദ്യാര്‍ത്ഥി തന്നെ ഹയര്‍ സെക്കന്‍ഡറി കോഴ്‌സിനും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കോഴ്‌സിനും ഡിപ്ലോമാ കോഴ്‌സിനും ഒരേ സമയം അപേക്ഷിക്കാറുണ്ട്.
ജില്ലാ അതിര്‍ത്തിയിലുള്ള വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ഒന്നിലധികം ജില്ലകളില്‍ അപേക്ഷ നല്‍കാറുമുണ്ട്. അതിനാല്‍ മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിച്ചിട്ടുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ സ്വീകരിച്ചിട്ടുണ്ട്.
മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് നിലവില്‍ അനുവദിച്ചിരിക്കുന്നതും വര്‍ധനവ് വരുത്തിയിരിക്കുന്നതും കൂടി കണക്കാക്കിയാല്‍ സീറ്റുകള്‍ വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉള്ളതായി ഇപ്പോള്‍ സര്‍ക്കാര്‍ കരുതുന്നില്ല. സംസ്ഥാനത്ത് ഉപരിപഠനത്തിന് അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനസൗകര്യം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Keywords: HSC Seats will not increase in Malabar, Thiruvananthapuram, News, Education, Students, Application, Kerala.
Powered by Info News For You

Comments
Post a Comment