കാണാതായ ജെസ്നയുടേതാണെന്ന് സംശയം; കാഞ്ചീപുരത്ത് കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ മൃതദേഹം പരിശോധിക്കാനായി പോലീസ് തമിഴ്‌നാട്ടിലേക്ക് തിരിച്ചു

കോ​ട്ട​യം: (www.kvartha.com 01.06.2018) കാണാതായ ജെസ്നയുടേതാണെന്ന് സംശയം, ചെ​ന്നൈ​യ്ക്ക​ടു​ത്ത് കാഞ്ചീപുരത്ത് കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ മൃതദേഹം പരിശോധിക്കാനായി പോലീസ് തമിഴ്‌നാട്ടിലേക്ക് തിരിച്ചു. എരുമേലി, മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്നയുടെ അടയാളങ്ങളുമായി സാമ്യമുണ്ടെന്ന് മനസിലായതോടെയാണ് പോലീസ് കാഞ്ചീപുരത്തേക്ക് തിരിച്ചത്‌.

മൃതദേഹം ആരുടേതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ത​മി​ഴ്നാ​ട് പോ​ലീ​സ് അ​റി​യി​ച്ച​ത​നു​സ​രി​ച്ച്‌ ജെസ്ന​യു​ടെ തി​രോ​ധാ​ന​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘമാണ് മൃതദേഹം പരിശോധിക്കാന്‍ പുറപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച വൈ​കു​ന്നേ​ര​മാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ക​ത്തി​ച്ച​താ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് ത​മി​ഴ്നാ​ട് പോ​ലീ​സ് പ്രാഥമിക പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കത്തിക്കരിഞ്ഞ മൃതദേഹം പെണ്‍കുട്ടിയുടേതാണെന്നും പ്രായം 19-21 പരിധിയിലാണെന്നും പരിശോധനയില്‍ വ്യക്തമായി.

Jasna missing 3 months, Kottayam, News, Missing, Trending, Dead Body, Police, Kerala.

പല്ലില്‍ കമ്പിയിട്ടതും ജെസ്നയുമായി സാമ്യതയുണ്ടാക്കിയിട്ടുണ്ട്. ഈ ലക്ഷണങ്ങള്‍ ഒത്തുവന്നതോടെയാണ് പോലീസ് തമിഴ്നാട്ടിലേക്ക് പോയത്. ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​യ പോ​ലീ​സ് സംഘത്തില്‍ നി​ന്ന് ഇതുവരെ വി​വ​ര​ങ്ങ​ള്‍ ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.

എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ (20) കാണാതായിട്ട് മൂന്ന് മാസം കഴിഞ്ഞു. ജെസ്‌നയെ കുറിച്ച് പല തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ജെസ്‌നയെ തിരുവല്ലയിലുള്ള ഒരു കല്യാണ വീട്ടില്‍ കണ്ടിരുന്നുവെന്നും അതിനു പിന്നാലെ ബംഗളൂരുവില്‍ കണ്ടെത്തിയെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിലെയൊന്നും സത്യാവസ്ഥ ഇതുവരെ മറനീക്കി പുറത്തേക്കു വന്നിട്ടില്ല.

അതിനിടെയാണ് പുതിയ കഥ പുറത്തുവന്നത്. മാര്‍ച്ച് 22നാണ് ജെസ്‌നയെ കാണാതാകുന്നത്. ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു പോയ ജെസ്‌നയെക്കുറിച്ച് പിന്നീട് വിവരമില്ല. ഓട്ടോറിക്ഷയിലും ബസിലുമായി ജെസ്‌ന എരുമേലി വരെ എത്തിയതായി വിവരം ലഭിച്ചിരുന്നു. ജെസ്‌നയുടെ കൈവശം മൊബൈല്‍ ഫോണോ എടിഎം കാര്‍ഡോ ഇല്ല.

Keywords: Jasna missing 3 months, Kottayam, News, Missing, Trending, Dead Body, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?