കോലാച്ചി നാസര്‍ വെടിവെച്ചത് മദ്യലഹരിയിലാണെന്ന് വെടിയേറ്റ ഫയാസ്; തനിക്ക് കഞ്ചാവുമായോ മണല്‍ കടത്തുമായോ യാതൊരു ബന്ധവുമില്ലെന്നും ആശുപത്രിയില്‍ കഴിയുന്ന യുവാവ്
കാസര്‍കോട്: (www.kasargodvartha.com 27.06.2018) കോലാച്ചി നാസര്‍ വെടിവെച്ചത് മദ്യലഹരിയിലാണെന്ന് വെടിയേറ്റ ഫയാസ് കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി. തനിക്ക് കഞ്ചാവുമായോ മണല്‍ കടത്തുമായോ യാതൊരു ബന്ധവുമില്ലെന്നും ആശുപത്രിയില്‍ കഴിയുന്ന യുവാവ് പറഞ്ഞു. തിരുവക്കോളിയില്‍ ഞായറാഴ്ച ഒരു വിവാഹ പരിപാടിയില്‍ പങ്കെടുത്ത് രാത്രി പാലക്കുന്ന് സിറ്റി സെന്ററിലെ സുഹൃത്തിന്റെ കടയിലേക്ക് വന്നതായിരുന്നു താന്‍. ഇതിനിടയില്‍ പിതാവ് വീട്ടില്‍ നിന്നും വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ പെട്ടെന്ന് വീട്ടിലേക്ക് പോകാനായി സുഹൃത്തുമൊത്ത് ബൈക്കിനടുത്തെത്തിയപ്പോള്‍ ബുള്ളറ്റിലെത്തിയ കോലാച്ചി നാസര്‍ ബൈക്കിന്റെ താക്കോല്‍ പിടിച്ചുവാങ്ങുകയുമായിരുന്നു.
രണ്ട് ദിവസം മുമ്പ് കാര്‍ വാടകയ്ക്ക് നല്‍കിയതിന്റെ പേരില്‍ തന്റെ സുഹൃത്തുക്കളും മറ്റും തമ്മില്‍ ചെറിയ തര്‍ക്കമുണ്ടായിരുന്നു. ഇതിലിടപെട്ടാണ് നാസര്‍ പ്രകോപിതനായത്. നിരവധി പേര്‍ സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നു. ഇവര്‍ക്കൊന്നും തന്നെ കഞ്ചാവ് സംഘവുമായി ഒരു തരത്തിലുള്ള ബന്ധവുമില്ല. നാസര്‍ തന്നെ താന്‍ കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും മദ്യപിക്കാറുണ്ടെന്നും മാത്രമാണ് ശബ്ദസന്ദേശത്തിലൂടെ പറഞ്ഞിരിക്കുന്നതെന്നും ഫയാസും സുഹൃത്തുക്കളും പറയുന്നു. വെടി കൊണ്ടതല്ലാതെ നാസറിന്റെ തോക്കെടുക്കുന്നത് കണ്ടിട്ടില്ലെന്നും ഫയാസ് പറഞ്ഞു.
പ്ലസ് ടു കോഴ്‌സ് കഴിഞ്ഞ ശേഷം ഖത്തറിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു താനെന്നും ഫയാസ് കൂട്ടിച്ചേര്‍ത്തു. വെടിവെപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്നത് കഞ്ചാവ് മാഫിയ സംഘങ്ങള്‍ ഏറ്റുമുട്ടി എന്നായിരുന്നു. എന്നാല്‍ ഇത് തീര്‍ത്തും ശരിയല്ല. കഞ്ചാവുമായി അവിടെ കൂടിയിരുന്ന ആര്‍ക്കും ഒരു ബന്ധവുമുണ്ടായിരുന്നില്ല. തങ്ങളെ ഭയപ്പെടുത്താനായി അരയില്‍ നിന്നും തോക്കെടുത്തപ്പോള്‍ നാസറിന്റെ കൈയ്യില്‍ നിന്നും അബദ്ധത്തില്‍ പൊട്ടിയതായിരിക്കാമെന്നാണ് കരുതുന്നത്. അതുകൊണ്ടു തന്നെ കേസുമായി മുന്നോട്ട് പോകുന്ന കാര്യം വീട്ടുകാരുമായി ആലോചിച്ചു മാത്രമേ തീരുമാനിക്കുകയുള്ളൂ. കഞ്ചാവ് സംഘമാണെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതുമൂലം തനിക്കും കുടുംബത്തിനും വലിയ മാനഹാനി ഉണ്ടായതായും ഇക്കാര്യത്തില്‍ തങ്ങള്‍ തികച്ചും നിരപരാധിയാണെന്നും ഫയാസും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും പറഞ്ഞു. അബദ്ധത്തില്‍ വെടിപൊട്ടിയപ്പോള്‍ കോലാച്ചി നാസര്‍ തന്നെയാണ് ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചതെന്നും ഫയാസ് കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ മുതലെടുപ്പും ഇതിനു പിന്നിലുണ്ടായിട്ടുണ്ടെന്നും ഫയാസും സുഹൃത്തുക്കളും കുറ്റപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Bekal, hospital, Friend, Wedding, Fayaz about Gun Shooting
< !- START disable copy paste -->

Related News:
കോലാച്ചി നാസര്‍ വെടിവെച്ചത് കള്ളകൈത്തോക്ക് ഉപയോഗിച്ച്; വധശ്രമത്തിനും ആംസ് ആക്ട് പ്രകാരവും കേസെടുത്തു, മൊഴിയെടുക്കാന്‍ പോലീസ് എത്തുന്നതിന് മുമ്പ് തന്നെ കഞ്ചാവ് മാഫിയ പ്രശ്‌നം ഒത്തുതീര്‍പ്പിലെത്തി, പോലീസ് വിട്ടില്ല
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Bekal, hospital, Friend, Wedding, Fayaz about Gun Shooting
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment