ലോകകപ്പില്‍ കളിച്ച അഞ്ചില്‍ നാല് ഏഷ്യന്‍ ടീമുകളും ആദ്യ റൗണ്ടില്‍ പുറത്ത്; തോറ്റെങ്കിലും അഭിമാനമായി ജപ്പാന്‍ പ്രീ ക്വാര്‍ട്ടറിലേക്ക്, പോയിന്റുണ്ടായിട്ടും മഞ്ഞക്കാര്‍ഡിന്റെ പേരില്‍ സെനഗല്‍ ലോകകപ്പില്‍ നിന്നു പുറത്തേക്ക്

മോസ്‌കോ: (www.kvartha.com 28.06.2018) ഏഷ്യയില്‍ നിന്ന് 21ാം ഫിഫ ലോകകപ്പിലേക്ക് യോഗ്യത നേടിയ അഞ്ചില്‍ നാല് ടീമുകളും പുറത്തായപ്പോള്‍ അഭിമാനമായി ജപ്പാന്‍ പ്രീക്വാര്‍ട്ടറിലേക്ക്. അവസാന മത്സരത്തില്‍ പോളണ്ടിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റെങ്കിലും ഗ്രൂപ്പില്‍ രണ്ടാമതായി പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. മൂന്ന് കളികളില്‍ പോളണ്ടനോട് തോല്‍വി, സെനഗലുമായി സമനില, കൊളംബിയയോട് ജയവും നേടി നാല് പോയിന്റോടെയാണ് രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയത്.

രണ്ടാം റൗണ്ട് പ്രവേശനമാണ് ലോകകപ്പില്‍ ജപ്പാന്റെ ഇതുവരെയുള്ള മികച്ച നേട്ടം. ഇതിന് മുമ്പ് 2002, 2010 ലോകകപ്പുകളിലാണ് ജപ്പാന്‍ പ്രീ ക്വാര്‍ട്ടര്‍ കളിച്ചിട്ടുള്ളത്.

World Cup, World, News, Mosco, Russia, Fifa, Football, Sports, Japan, Asia, Saudi Arabia, Egypt, Senagal, Morocco, Tunisia, Colombia, Poland, Nigeria, Senegal the first team in World Cup history eliminated on fair play tiebreaker

ഏഷ്യന്‍ രാജ്യങ്ങളായ സൗദി അറേബ്യ, ഇറാന്‍, ഓസ്‌ട്രേലിയ, സൗത്ത് കൊറിയ എന്നീ ടീമുകള്‍ നേരത്തെ പുറത്തായിരുന്നു. ഓസ്‌ട്രേലിയ ഒരു സമനിലയും രണ്ട് തോല്‍വികളുമായി ഒരു പോയിന്റും നേടി റഷ്യയില്‍ നിന്ന് മടങ്ങിയപ്പോള്‍ സൗദി അറേബ്യ, ഇറാന്‍, സൗത്ത് കൊറിയ ടീമുകള്‍ ആശ്വാസ ജയം നേടിയാണ് ലോകകപ്പില്‍ നിന്നും വിടപറഞ്ഞത്.

ഗ്രൂപ്പ് എച്ചില്‍ നാല് പോയിന്റുമായി മൂന്നാം മത്സരത്തിനിറങ്ങിയ സെനഗല്‍ സമനിലയായാല്‍ പോലും പ്രീ ക്വാര്‍ട്ടറില്‍ കയറാമായിരുന്നിട്ടും കൊളംബിയയോട് തോറ്റ് പുറത്തായി. തോറ്റെങ്കിലും ജപ്പാനും സെനഗലിനും ഒരേ പോയിന്റ് ആയിരുന്നു. ഗോള്‍ വ്യത്യാസവും അടിച്ച ഗോളുകളും പരസ്പരം നേടിയ ഗോളുകളും എല്ലാം തുല്യം. പിന്നീട് നോക്കിയത് ലഭിച്ച മഞ്ഞക്കാര്‍ഡുകളുടെ എണ്ണം, ഇതോടെ ആറ് മഞ്ഞക്കാര്‍ഡുകള്‍ വാങ്ങിയ സെനഗലിനെ പിന്തള്ളി നാല് മഞ്ഞക്കാര്‍ഡുകള്‍ വാങ്ങിയ ജപ്പാന്‍ അകത്തെത്തി.

സെനഗലും പുറത്തായതോടെ ആഫ്രിക്കയില്‍ നിന്ന് യോഗ്യത നേടിയ ഈജിപ്ത്, സെനഗല്‍, മൊറോക്ക, നൈജീരിയ, ടുണീഷ്യ തുടങ്ങി മുഴുവന്‍ രാജ്യങ്ങളും പുറത്തായി.

Keywords: World Cup, World, News, Mosco, Russia, Fifa, Football, Sports, Japan, Asia, Saudi Arabia, Egypt, Senagal, Morocco, Tunisia, Colombia, Poland, Nigeria, Senegal the first team in World Cup history eliminated on fair play tiebreaker


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?