ട്രേഡിംഗ് സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് മുക്കാല്‍ ലക്ഷം തട്ടി; കണ്ണൂര്‍ സ്വദേശിക്കെതിരെ പരാതിയുമായി വീട്ടമ്മ കോടതിയില്‍, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: (www.kasargodvartha.com 05.06.2018) ട്രേഡിംഗ് സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് മുക്കാല്‍ ലക്ഷം രൂപ തട്ടിയതായി കണ്ണൂര്‍ സ്വദേശിക്കെതിരെ പരാതിയുമായി വീട്ടമ്മ കോടതിയിലെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദേശ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എടനീരിലെ വിജയ ലക്ഷ്മിയാണ് പരാതിയുമായി സി ജെ എം കോടതിയിലെത്തിയത്.

തുടര്‍ന്ന് കോടതി നിര്‍ദേശ പ്രകാരം കണ്ണൂര്‍ കണ്ണാടിപ്പറമ്പിലെ എം കെ യൂനസിനെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പുതുതായ തുടങ്ങിയ ട്രേഡിംഗ് സെന്ററില്‍ അക്കൗണ്ടന്റായി നിയമിക്കാമെന്ന് പറഞ്ഞ് വിജയ ലക്ഷ്മിയില്‍ നിന്ന് 50,000 രൂപയും, ക്ലാര്‍ക്കായി നിയമിക്കാമെന്ന് പറഞ്ഞ് വിജയ ലക്ഷ്മിയുടെ സഹോദരന്‍ സന്തോഷില്‍ നിന്ന് 25,000 രൂപയുമാണ് കൈപറ്റിയതെന്നാണ് പരാതിയില്‍ പറയുന്നത്.

2016 സെപ്തംബര്‍ 28നാണ് പണം കൈമാറിയത്. ജോലി ലഭിക്കുകയോ പണം തിരിച്ചുകിട്ടുകയോ ചെയ്യാതിരുന്നതിനെ തുടര്‍ന്നാണ് വീട്ടമ്മ പരാതിയുമായി കോടതിയിലെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Cheating, Police, Investigation, complaint, court, case, Brother and sister cheated; complaint lodged
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?