രോഗിയായ പിതാവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; മകനെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 06.06.2018) രോഗിയായി വീട്ടില്‍ കിടപ്പിലായ പിതാവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന മാതാവിന്റെ പരാതിയില്‍ മകനെതിരെ പോലീസ് കേസെടുത്തു. കുഡ്‌ലു പച്ചക്കാട്ടെ പ്രഭാകരനെ (28)തിരെയാണ് നരഹത്യാശ്രമത്തിന് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

ജൂണ്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കിടപ്പിലായ പിതാവ് കൃഷ്ണനെ, പ്രഭാകരന്‍ ചവിട്ടുകയും മൂക്ക് പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമാണ് കൃഷ്ണന്റെ ഭാര്യ ശങ്കരി കാസര്‍കോട് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പോലീസ് അന്വേഷണം നടത്തിവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, case, Police, Murder-attempt, complaint, Investigation, Crime, Youth, Case against Son for attempting to kill Father
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?