ലോകകപ്പ് സന്നാഹം; അസൂറികളെ തകര്‍ത്ത് ഉശിരോടെ ഫ്രാന്‍സ്; തുടര്‍ച്ചയായ രണ്ടാം ജയത്തോടെ വരവറിയിച്ച് ഫ്രഞ്ചുപട

നൈസ്: (www.kvartha.com 02.06.2018) റഷ്യന്‍ ലോകകപ്പില്‍ ഏറെ കിരീടസാധ്യത കല്‍പ്പിക്കപ്പെടുന്ന ഫ്രാന്‍സിന് സന്നാഹമത്സരത്തില്‍ തകര്‍പ്പന്‍ ജയം. ഇറ്റലിയെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കാണ് ഫ്രാന്‍സ് തകര്‍ത്തത്.

സാമുവല്‍ ഉംറ്റിറ്റി(8), അന്‍രോയിന്‍ ഗ്രീസ്മാന്‍(29), ഉസ്മാന്‍ ഡെംബലെ(63) എന്നിവരാണ് ഫ്രാന്‍സിന് വേണ്ടി സ്‌കാര്‍ ചെയ്തത്. ഇറ്റലിയുടെ ആശ്വാസഗോള്‍ ലിയനാര്‍ഡോ ബൊനൂച്ചിയുടെ ബൂട്ടില്‍ നിന്നായിരുന്നു.


ലോകകപ്പിനായി ഒരുങ്ങുന്ന ഫ്രഞ്ചുപടയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. നേരത്തെ പ്രമുഖരില്ലാതെ ഇറങ്ങി അയര്‍ലാന്‍ഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അടിയറവു പറയിച്ചിരുന്നു. ജൂണ്‍ 10-ന് യു എസ് എയ്‌ക്കെതിരെയാണ് ലോകകപ്പിനുമുന്നോടിയായുള്ള ഫ്രാന്‍സിന്റെ അവസാനത്തെ സൗഹൃദ മത്സരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Sports, Fifa, World Cup, France, Italy, Friendly Match, Warm up match France beaten Italy. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?