നിയമബിരുദധാരിയായ മകള്‍ സുപ്രീംകോടതി അഭിഭാഷകനുമായി പ്രണയത്തില്‍, സര്‍ക്കാരുദ്യോഗസ്ഥന് മാത്രമേ കെട്ടിച്ചുകൊടുക്കൂ എന്ന് ജഡ്ജിയായ പിതാവ്; മകളെ വീട്ടു തടങ്കലില്‍ ഇട്ടതിന് കോടതി സ്വമേധയാ കേസെടുത്തു

പാറ്റ്ന: (www.kvartha.com 25.06.2018) സുപ്രീം കോടതി അഭിഭാഷകനുമായി പ്രണയത്തിലായ മകളെ വീട്ടുതടങ്കലിലാക്കിയ ജഡ്ജിക്കെതിരെ കോടതി സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കേസ്. ഖഗരിയയിലെ ജില്ലാ കോടതിയിലെ സെഷന്‍സ് ജഡ്ജി സുഭാഷ് ചന്ദ്ര ചൗരസ്യയാണ് സുപ്രീംകോടതി അഭിഭാഷകനായ സിദ്ധാര്‍ത്ഥ് ബന്‍സലുമായുള്ള ബന്ധത്തിന്റെ പേരില്‍ പാറ്റ്നയിലെ ചാണക്യ ദേശീയ നിയമസര്‍വകലാശയില്‍ നിന്നും ബിരുദം നേടിയ മകള്‍ യശ്ശസ്വിനിയെ മര്‍ദ്ദിക്കുകയും ഖഗരിയയിലെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തത്.

ചീഫ് ജസ്റ്റീസ് രാജേന്ദ്രമേനോന്‍, ജസ്റ്റീസ് രാജീവ് രഞ്ജന്‍ പ്രസാദ് എന്നിവര്‍ തിങ്കളാഴ്ച കേസില്‍ വാദം കേള്‍ക്കും. 2012 ല്‍ ഡല്‍ഹിയിലെ സാകേത് കോടതിയില്‍ പെണ്‍കുട്ടി ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനിടയിലായിരുന്നു ഇരുവരും ആദ്യമായി കണ്ടു മുട്ടിയത്.

News, Kollam, Kerala, Court, Investigates, Police, Murder case, Camera, Accused, Murder case court case verdict


കഴിഞ്ഞ മെയ് ആറിന് യശ്ശസ്വിനിക്ക് ഡല്‍ഹിയില്‍ ജുഡീഷ്യല്‍ സര്‍വീസസ് പരീക്ഷയുണ്ടായിരുന്നു. മാതാവിനെയും കൂട്ടിയാണ് യശ്ശസ്വിനി എത്തിയത്. എന്നാല്‍ പരീക്ഷയുടെ തലേന്ന് മെയ് അഞ്ചിന് ബന്‍സാലും യശ്ശസ്വിനിയും താമസിക്കുന്ന ഹോട്ടലിന് പുറത്തുവെച്ച് കണ്ടിരുന്നു. മാതാവ് വിവരം അറിയുകയും പരീക്ഷ പോലും എഴുതിക്കാതെ ഖഗാരിയയിലെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരികയുമായിരുന്നു. വീട്ടിലിട്ട് മര്‍ദ്ദിക്കുകയും ചെയ്തു.

ഇതിനിടയില്‍ യശ്ശസ്വിനിയെ ബന്‍സല്‍ വിളിക്കുകയും സെല്‍ഫോണിലൂടെ കരച്ചിലും മര്‍ദ്ദനവും കേള്‍ക്കുകയും ചെയ്തു. തന്റെ സീനിയര്‍മാരായ സഹപ്രവര്‍ത്തകരുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത ബന്‍സല്‍ കഴിഞ്ഞ മാസം പെണ്‍കുട്ടിയുടെ പിതാവ് സുഭാഷ് ചന്ദ്രയെ നേരിട്ട് കാണുകയും ചെയ്തു. എന്നാല്‍ യശ്ശസ്വിനിയെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ ജഡ്ജിക്കോ മാത്രമേ കൊടുക്കു എന്നായിരുന്നു സുഭാഷ് ചന്ദ്രയുടെ വാദം. ബന്‍സലാകട്ടെ ഖഗരിയ ജില്ലാ ജഡ്ജി മകളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുക ആണെന്നും പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ കഴിയുമോയെന്നും ചോദിച്ച് ഡിജിപി കെ എസ് ദ്വിവേദിയെ സമീപിക്കുകയും ചെയ്തു.

ഖഗാരിയ വനിതാ പോലീസ് സ്റ്റേഷന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷന്‍ ഓഫീസര്‍ ജഡ്ജിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ താന്‍ സന്തോഷവതിയാണെന്നും ഒരു വിനോദയാത്ര കഴിഞ്ഞു വന്നതേയുള്ളൂ അടുത്ത യാത്രയ്ക്ക് ഉടന്‍ പോകുകയാണെന്നുമാണ് പെണ്‍കുട്ടി നല്‍കിയ മറുപടി. ജൂണ്‍ 22 ന് പുറത്തു വന്ന റിപ്പോര്‍ട്ട് പ്രകാരമാണ് കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: India, National, News, Love, Court, Case, Supreme Court of India, Judge, Judge ‘jails’ law graduate daughter over affair with SC advocate


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?