പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് യു പിയില്‍ യുവാവിനെ ബന്ധുക്കള്‍ക്ക് മുന്നിലിട്ട് തല്ലിക്കൊന്നു: ഒരാള്‍ക്ക് ഗുരുതരം; പ്രതികള്‍ അറസ്റ്റില്‍, മര്‍ദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു

ഹാപ്പൂര്‍ (ഉത്തര്‍പ്രദേശ്): (www.kvartha.com 20.06.2018) പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ യുവാവിനെ തല്ലിക്കൊന്നു. പശ്ചിമ ഉത്തര്‍പ്രദേശിലെ ഹാപ്പൂരില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. മര്‍ദനത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസിം (45), സമയുദ്ദീന്‍ (65)എന്നിവരെയാണ് പശുവിനെ മോഷ്ടിച്ചതിന്റെ പേരില്‍ മര്‍ദിച്ചത്. ഇവരില്‍ മര്‍ദനമേറ്റ കാസിം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിക്കേറ്റ സമയുദ്ദീന്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

കൊല്ലപ്പെട്ട കാസിമിന്റെ ബന്ധുക്കള്‍ക്ക് മുന്നില്‍ വച്ചാണ് ഇവരെ മര്‍ദിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മിനിറ്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാസിം മര്‍ദനമേറ്റ് ചോരയൊലിപ്പിച്ച് വയലില്‍ കിടക്കുന്ന കാഴ്ച കാണാം. വേദനകൊണ്ട് നിലവിളിക്കുന്ന ഇയാളുടെ വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞിട്ടുണ്ട്.

Man Beaten To Death In UP Allegedly Over Cow Slaughter Rumours, Local-News, Crime, Criminal Case, Murder, attack, hospital, Treatment, Police, Arrest, Video, Social Network, National

അടുത്ത ഗ്രാമത്തില്‍ നിന്നും ബൈക്കില്‍ എത്തിയ രണ്ട് പേരാണ് പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് ഇവരെ മര്‍ദിച്ചതെന്ന് പോലീസ് പറഞ്ഞു. ഇരുവരും കന്നുകാലി കടത്തുമായി ബന്ധമുള്ളവരാണെന്നു സംശയിക്കുന്നതായും പോലീസ് അറിയിച്ചു. സംഭവത്തില്‍ പ്രതികളായ രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഹാപ്പൂര്‍ സീനിയര്‍ പോലീസ് ഓഫീസര്‍ സങ്കല്‍പ്പ് ശര്‍മ്മ പറഞ്ഞു.

Keywords: Man Beaten To Death In UP Allegedly Over Cow Slaughter Rumours, Local-News, Crime, Criminal Case, Murder, attack, hospital, Treatment, Police, Arrest, Video, Social Network, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?