പള്ളി വികാരി വാഹനാപകടത്തില്‍ മരിച്ചു
തുറവുര്‍:(www.kvartha.com 07/06/2018) പള്ളി വികാരി വാഹനാപകടത്തില്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ ആലപ്പുഴ തീരദേശ റോഡില്‍ മാരാരി ബീച്ച് റിസോര്‍ട്ടിന് സമീപം വളവിലായിരുന്നു അപകടം. വെട്ടക്കല്‍ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ഫ്രാന്‍സീസ് രാജു കാക്കരിയില്‍ (31) ആണ് മരിച്ചത്.
കഞ്ഞിപ്പാടം സ്വദേശി അഖിലിനോടൊപ്പം ബൈക്കില്‍ ആലപ്പുഴയില്‍ നിന്നും വെട്ടയ്ക്കല്‍ പള്ളിയിലേക്ക് ദിവ്യബലി അര്‍പ്പിക്കുവാനായി വരുന്നവഴി ടോറസ് ലോറിയുമായി ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വെള്ളിയാഴ്ച സംസ്‌കരിക്കും. തുമ്പോളി പള്ളി, തുറവൂര്‍ മരിയപുരം സെന്റ് മോനിക്കാ പള്ളി എന്നിവിടങ്ങളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ചേര്‍ത്തല തെക്കുപഞ്ചായത്ത് രണ്ടാം വാര്‍ഡ് തൈക്കല്‍ കാക്കരി വീട്ടില്‍ ആന്റണി - പൊന്നമ്മ ദമ്പതികളുടെ മകനാണ്. സാലസ്, സിബി, മാര്‍ട്ടിന്‍, എല്‍സ എന്നിവര്‍ സഹോദരങ്ങളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Accident, Death, Dead Body, Kerala,Church vicar dies in accident

Powered by Info News For You

Comments
Post a Comment