മാതാവ് നവജാത ശിശുവിനെ കൊന്ന് ചാണകക്കുഴിയില്‍ കുഴിച്ചു മൂടി; അവിഹിതത്തിലുണ്ടായ കുഞ്ഞെന്ന് ആരോപണം
ഭുവനേശ്വര്‍: (www.kvartha.com 24.06.2018) മാതാവ് നവജാത ശിശുവിനെ കൊന്ന് ചാണകക്കുഴിയില്‍ കുഴിച്ചു മൂടി. ഹിന്ദു സിങ് എന്നയാളുടെ ഭാര്യ മസുരി സിങ് ആണ് കുഞ്ഞിനെ കുഴിച്ചു മുടിയത്. ഒഡിഷയിലെ ആദിവാസി ഭൂരിപക്ഷ ജില്ലയായ മയൂര്‍ബഞ്ചില്‍ ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ ദുര്‍ഗന്ധം വമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് അയല്‍ക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രസവിച്ച ഉടനെ യുവതി കുഞ്ഞിനെ കൊല്ലുകയും എല്ലാവരും ഉറക്കമായതിനു ശേഷം ചാണകക്കുഴിയില്‍ കുഴിച്ചു മുടുകയുമായിരുന്നു. യുവതിക്ക് വിവാഹേതര ബന്ധത്തിലുണ്ടായ കുഞ്ഞായതിനാലാണ് ഇത്തരത്തിലൊരു കൃത്യം ചെയ്തതെന്ന് അയല്‍ക്കാര്‍ ആരോപിച്ചു.
കേരളത്തിലായിരുന്ന ഭര്‍ത്താവ് ഹിന്ദു സിങ് വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് സംഭവം അറിയുന്നത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Keywords: Kerala, Bhuvaneswar, Orissa, Murder, Death, New Born Child, Baby, Woman kills her newborn in Odisha’s Mayurbhanj
Powered by Info News For You

Comments
Post a Comment