ബാഹുബലിയിലെ പല്‍വാല്‍ദേവന് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ?

ഹൈദരാബാദ്:(www.kvartha.com 24/06/2018) ബാഹുബലിയിലെ പല്‍വാല്‍ദേവന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവിസ്മരണീയമാക്കിയ തെന്നിന്ത്യന്‍ നടന്‍ റാണാ ദഗുബതി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഒരുങ്ങുന്നതായി വിവരം. ചികിത്സയ്ക്കായി ഉടന്‍ തന്നെ റാണാ ദഗുബതി വിദേശത്തേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

സിംഗപ്പൂരിലോ അമേരിക്കയിലോ ആയിരിക്കും ശസ്ത്രക്രിയ നടക്കുകയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകളില്‍ പറയുന്നത്. അമ്മ ലക്ഷ്മി ആയിരിക്കും റാണയ്ക്ക് വൃക്ക ദാനം ചെയ്യുക. റാണയുടെ വൃക്കരോഗം പാരമ്പര്യമാണെന്നും അദ്ദേഹത്തിന്റെ സിനിമാ ജീവിതരീതിയുമായി ഇതിന് യാതൊരു ബന്ധവും ഇല്ലെന്നും റാണയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

News, Hyderabad, National, Actor,Rana Daggubati quashes 'strange' rumours of his ill health

അതേസമയം, വര്‍ത്ത നിഷേധിച്ചുകൊണ്ട് താരം തന്നെ ട്വീറ്റ് ചെയ്തു. തനിക്ക് കാര്യമായ അസുഖം ഒന്നും തന്നെ ഇല്ലെന്നും സുഖമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബി പിയുമായി ബന്ധപ്പെട്ട ചെറിയ പ്രശ്‌നം മാത്രമേ ഉള്ളൂ. ആരും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. റാണ കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Hyderabad, National, Actor,Rana Daggubati quashes 'strange' rumours of his ill health


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?