കപ്പിത്താനെത്തി; സലാഹ് ഈജിപ്ത് ലോകകപ്പ് സംഘത്തോടൊപ്പം ചേര്‍ന്നു; ആദ്യ മത്സരം നഷ്ടമായേക്കും
കെയ്‌റോ: (www.kvartha.com 10.06.2018) പരിക്കേറ്റ് വിശ്രമത്തിലായിരുന്ന മുഹമ്മദ് സലാഹ് ഈജിപ്തിന്റെ ലോകകപ്പ് സ്‌ക്വാഡിനൊപ്പം ചേര്‍ന്നു. കഴിഞ്ഞ ദിവസം ടീമിനൊപ്പം പരിശീലനത്തിനെത്തിയെങ്കിലും ഭൂരിഭാഗം സമയവും കാഴ്ചക്കാരനായി താരം പുറത്തിരിക്കുകയായിരുന്നു.
ടീമിനൊപ്പം ചേര്‍ന്നെങ്കിലും ഉറുഗ്വെയ്‌ക്കെതിരെ നടക്കുന്ന ഈജിപ്തിന്റെ ആദ്യ മത്സരത്തില്‍ സലാഹ് കളിക്കുന്ന കാര്യം സംശയത്തിലാണ്. മത്സരം നടക്കുന്ന പതിനഞ്ചാം തീയതിക്ക് മുമ്പ് പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാന്‍ സലാഹിന് കഴിയുമോ എന്നത് സംശയമാണെന്ന് ടീം ഡോക്ടര്‍ മൊഹമ്മദ് അബു എല്‍ എല അറിയിച്ചു. റഷ്യക്കെതിരെയാമ് ഈജിപ്തിന്റെ രണ്ടാമത്തെ മത്സരം. ജൂണ്‍ 25-ം തീയതി സൗദി അറേബ്യക്കെതിരെയാണ് ഈജിപ്തിന്റെ അവസാന ഗ്രൂപ്പ് മത്സരം.
നേരത്തെ റയല്‍ മാഡ്രിഡിനെതിരായ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരത്തില്‍ സെര്‍ജിയോ റാമോസിന്റെ മാരക ഫൗളിനിരയായാണ് സലാഹിന് തോളെല്ലിന് പരിക്കേറ്റത്. 38 വര്‍ഷങ്ങള്‍ക്ക് ശേഷം സലാഹിന്റെ ചിറകിലേറിയാണ് ഈജിപ്ത് ലോകകപ്പിന് യോഗ്യത നേടിയത്. ലോകകപ്പില്‍ ഈജിപ്തിന്റെ എല്ലാ പ്രതീക്ഷകളും സലാഹിന്റെ ബൂട്ടുകളില്‍ തന്നെയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, Football, News, Fifa, World Cup, Egypt, Cairo, Mohammed Salah, Injury, Salah joins Egypt training, but doesn't take part

Powered by Info News For You

Comments
Post a Comment