പെരുന്നാള്‍ സമ്മാനം വേണമെന്ന് സമൂഹ മാധ്യമത്തിലൂടെ പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥന; പെരുന്നാള്‍ ദിനത്തില്‍ വീട്ടിലെത്തി സമ്മാനം നല്‍കി ഷാര്‍ജ പോലീസ്, ഞെട്ടല്‍ മാറാതെ പെണ്‍കുട്ടി

ഷാര്‍ജ: (www.kvartha.com 17.06.2018) പെരുന്നാള്‍ സമ്മാനം വേണമെന്ന് സമൂഹ മാധ്യമത്തിലൂടെ പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥന. പെരുന്നാള്‍ ദിനത്തില്‍ വീട്ടിലെത്തി സമ്മാനം നല്‍കി ഷാര്‍ജ പോലീസ്. സുമയ്യ അഹമ്മദ് നഖ്ബി എന്ന കൊച്ചു പെണ്‍കുട്ടിയാണ് തനിക്ക് പെരുന്നാള്‍ സമ്മാനം വേണമെന്ന് കാട്ടി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. സമൂഹമാധ്യമത്തിലൂടെ പെണ്‍കുട്ടി നടത്തിയ അഭ്യര്‍ഥനയുടെ വിഡിയോയും വൈറലായിരുന്നു. ഖോര്‍ ഫക്കാനിലെ പോലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിളിച്ച് കുട്ടി ഈ ആഗ്രഹം പറയുകയും ചെയ്തിരുന്നു.

എന്നാല്‍ പെണ്‍കുട്ടിയുടെ ആഗ്രഹം സാക്ഷാത്ക്കരിക്കാന്‍ പെരുന്നാള്‍ ദിനത്തില്‍ ഷാര്‍ജ പോലീസ് പെണ്‍കുട്ടിയുടെ വീട്ടില്‍ നേരിട്ടെത്തി സമ്മാനം നല്‍കുകയായിരുന്നു. പെരുന്നാളിന്റെ ആദ്യ ദിവസം സമ്മാനവുമായി പോലീസ് സംഘം വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയും കുടുംബവും അക്ഷരാര്‍ഥത്തില്‍ ഞെട്ടി. പിന്നെ, പോലീസിനോടുള്ള തന്റെ സ്‌നേഹവും ആദരവും അവള്‍ പ്രകടിപ്പിച്ചു.

Girl asks for Eid gift, this is what Sharjah Police did next, Sharjah, News, Police, Phone call, Social Network, Gulf, World

അതേസമയം സന്തോഷവും ആഹ്ലാദവും പ്രചരിപ്പിക്കാനാണ് പോലീസ് ആഗ്രഹിക്കുന്നതെന്ന് ഖോര്‍ ഫക്കാന്‍ പോലീസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ ലഫ്. കേണല്‍ വലീദ് ഖയിംസ് അല്‍ യമാഹി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Girl asks for Eid gift, this is what Sharjah Police did next, Sharjah, News, Police, Phone call, Social Network, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?