നമ്മുടെ നാട്ടില്‍ ചക്ക താരമാണ്, പക്ഷേ വിപണി തമിഴ്നാട്ടിലും, ഓരോ ആഴ്ചയും പോകുന്നത് ലോഡ് കണക്കിന് ചക്കകള്‍
ചെങ്ങന്നൂര്‍:(www.kvartha.com 08/06/2018) ഇവിടെ ചക്കയാണ് താരം. പ്രമേഹത്തെയും ചെറുക്കാന്‍ കഴിയുമെന്ന അറിവോടെ സംസ്ഥാന ഫലമായ ചക്കയ്ക്ക് നാട്ടിലിപ്പോഴും വിപണി കുറവ്. തമിഴ്നാട്ടില്‍ നിന്നും എത്തുന്ന ചക്ക കച്ചവടക്കാര്‍ 6 രൂപ വിലക്ക് ചക്ക ഇവിടെ നിന്നും വാങ്ങി തമിഴ്നാട്ടില്‍ നല്ല വിലക്ക് വില്പന നടത്തുന്നു. ചക്കയുടെ ഗുണം വായിച്ചും കേട്ടും അറിയുന്നതല്ലാതെ ഉപയോഗിക്കാന്‍ അറിയുന്നവര്‍ കുറവ്. പ്രദേശികമായി നല്ല വിപണന രീതി ഇല്ലാത്തതാണ് ചക്ക ഇപ്പോഴും നാടുകടത്തുന്നത്.
മധ്യതിരുവിതാംകൂറിലെ 'തിരുവല്ല ,ചെങ്ങന്നൂര്‍ മേഖലയില്‍ ആണ് ചക്ക ധാരാളം ഉള്ളതെന്ന് അന്യസംസ്ഥാനത്തു നിന്നും ചക്ക വിപണനം നടത്തുവാന്‍ എത്തുന്നവര്‍ പറയുന്നു. പുലിയൂര്‍ ,ചെറിയനാട് ,ആല ,മുളക്കുഴ ,പാണ്ടനാട് ,ബുധനൂര്‍ ,മാന്നാര്‍, തിരുവന്‍വണ്ടൂര്‍ എന്നിവിടങ്ങളിലും , കുറ്റൂര്‍ ,ഇരവിപേരൂര്‍ ,കോയിപ്രം ,ഓതറ ,തലയാര്‍ ,മഴുക്കീര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുംചക്ക വാങ്ങി തമിഴ്നാട്ടിലേക്ക് കൊണ്ടു പോകുന്നു. കോയമ്പത്തൂരാണ് ഇവിടെ നിന്നും കയറ്റുന്ന ചക്ക എത്തിക്കുന്ന പ്രധാന കേന്ദ്രം. നാട്ടില്‍ ഇപ്പോള്‍ ചക്കയുടെ സീസനാണ്
ശരാശരി 6 രൂപാ മുതല്‍ 25 രൂപാ വരെ വിലയ്ക്കാണ് നാട്ടുമ്പുറത്തു നിന്നും ചക്കയെടുക്കുന്നത്.50 രൂപാ മുതല്‍ 100 രൂപാ വരെ മൊത്ത കച്ചവടക്കാര്‍ക്ക് മറിച്ചുവില്‍പന നടത്തുന്നുമുണ്ട്. ഈ ചക്ക കോയമ്പത്തൂരില്‍ ഏറ്റവും വലിയ വിപണന കേന്ദ്രത്തില്‍ ലക്ഷണമൊത്ത അല്പം വലിയ ചക്കയ്ക്ക് 250 രൂപാ വരെ വില ലഭിക്കുന്നു. കുറ്റൂര്‍, മഴുക്കീര്‍ ഭാഗത്തു നിന്നും ആയ്ചയില്‍ രണ്ട് ലോഡ് ചക്ക ശേഖരിച്ച് കയറ്റി വിടുന്നുണ്ട്
ചക്കയെ കുറിച്ച് പുതിയ പഠനങ്ങള്‍ പുറത്ത് വരികയും, പ്രചാരണത്തിന് സര്‍ക്കാര്‍ തലത്തില്‍ തന്നെ മുന്‍കൈ എടുത്ത് ചെയ്യാറുണ്ട്.
ചക്ക മഹോത്സവം പോലെയുള്ള പരിപാടികള്‍ സംഘടനകളും മറ്റും സംഘടിപ്പിക്കാറുണ്ട്. ചക്ക സംസ്ഥാന ഫലമായി പ്രഖ്യാപനം നടന്നിട്ടുണ്ടങ്കിലും ,നാട്ടിന്‍ പുറങ്ങളില്‍ വിപണന സൗകര്യങ്ങള്‍ എങ്ങുമായിട്ടില്ല. ചക്ക വിപണനത്തിനു ഉള്ള പദ്ധതികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തിട്ടില്ലാത്തതും തിരിച്ചടിയായിട്ടുണ്ട്. അറബിനാടുകളില്‍ എത്തിയാല്‍ രാജകിയമായ ഫലങ്ങള്‍ക്കൊപ്പമാണ് ചക്കയുടെ സ്ഥാനം. വിമാനം കയറി കഴിഞ്ഞാല്‍ 2500 രൂപാ വരെ വില വരും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords:News, Kerala, Business,Jackfruit is Kerala state fruit,but Market in Tamilnadu

Powered by Info News For You

Comments
Post a Comment