ധോണിയുടെ ഭാര്യയോട് ഇനി കളി വേണ്ട; അവരുടെ കയ്യില്‍ തോക്കുണ്ടാകും: ഭീഷണി ആരില്‍ നിന്നും

റാഞ്ചി: (www.kvartha.com 20.06.2018) മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയുടെ ജീവന് ഭീഷണി. ഇതേത്തുടര്‍ന്ന് തോക്ക് കൈവശം വയ്ക്കുന്നതിനുളള ലൈസന്‍സിന് അപേക്ഷ നല്‍കി. വീട്ടില്‍ ഒറ്റയ്ക്കാണ് താമസമെന്നും യാത്ര പോവുന്നത് തനിച്ചാണെന്നും ചൂണ്ടിക്കാട്ടിയാണ് സാക്ഷി ആയുധ ലൈസന്‍സിന് അപേക്ഷ നല്‍കിയത്.

പിസ്റ്റള്‍ അല്ലെങ്കില്‍ .32 റിവോള്‍വര്‍ കൈയില്‍ സൂക്ഷിക്കാനാണ് സാക്ഷി അപേക്ഷ നല്‍കിയത്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കാലതാമസം ഒന്നുമില്ലാതെ ഇത് അനുവദിച്ച് നല്‍കണമെന്ന് സാക്ഷി ആവശ്യപ്പെട്ടിട്ടുണ്ട്.

Life under threat: MS Dhoni’s wife Sakshi Dhoni applies for gun license, Threatened, News, Mahendra Singh Dhoni, Sports, Application, Report, Media, National

2008ല്‍ ധോണി 9എംഎം തോക്കിന് അപേക്ഷിച്ചിരുന്നു. 2010 എം.എസ്. ധോണിക്ക് ആയുധ ലൈസന്‍സ് നല്‍കിയിരുന്നു. നിരവധി അനേഷണങ്ങള്‍ക്ക് ഒടുവിലാണ് ഇത്തരത്തില്‍ ലൈസന്‍സ് ലഭിച്ചത്. ഇന്ത്യാ ഓസ്ട്രേലിയ എകദിനത്തിന് എത്തിയസമയത്ത് കൊല്‍ക്കത്ത പോലീസ് ഷൂട്ടിങ് റേഞ്ചില്‍ എത്തി ധോണി പരിശീലനം നടത്തിയിരുന്നു. അതിന്റെ ദൃശ്യങ്ങള്‍ കൊല്‍ക്കത്ത പോലീസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Life under threat: MS Dhoni’s wife Sakshi Dhoni applies for gun license, Threatened, News, Mahendra Singh Dhoni, Sports, Application, Report, Media, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?