കനത്ത മഴയെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു

മുംബൈ: (www.kvartha.com 05/06/2018) കനത്ത മഴയെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. മുംബൈയില്‍ വിമാന സര്‍വീസുകളെയും ട്രെയിനുകളെയും കനത്ത മഴ ബാധിച്ചു. മണ്‍സൂണിന്റെ വരവറിയിച്ച് മുംബൈയില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്. ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിലിറങ്ങേണ്ട ഒമ്പത് വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചു വിട്ടു.

ദക്ഷിണ മുംബൈയിലും റെയ്ഗാഡ്, താനെ, രത്‌നഗിരി, പല്‍ഗഡ് എന്നീ ജില്ലകളിലും ശക്തമായ മഴ പെയ്തു. നഗരത്തിലും ചില ഉള്‍പ്രദേശങ്ങളിലും വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടന്നതോടെ രണ്ട് പ്രധാന പാതകളിലും മറ്റ് റോഡുകളിലും ഗതാഗതം സ്തംഭിച്ചു.

News, Mumbai, National, Rain, Traffic, Blocked, Heavy Rain In Mumbai Leads To Traffic Jams; Trains And Flights Delayed

പലയിടത്തും മരങ്ങള്‍ കടപുഴകിവീണു. താനെയുടെ ചില ഭാഗങ്ങളിലും മറ്റ് സമീപപ്രദേശങ്ങളിലും ശക്തമായ കാറ്റില്‍ മരങ്ങള്‍ നിലം പതിച്ചതോടെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. താനെയിലും മറ്റ് പ്രദേശങ്ങളിലും ചൊവ്വാഴ്ചയും ഇടിമിന്നലോടു കൂടിയ ശക്തമായ കാറ്റ് ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥ പഠന വിഭാഗത്തിന്റെ മുംബൈ ഓഫീസ് അറിയിച്ചിട്ടുണ്ട്.

Keywords: News, Mumbai, National, Rain, Traffic, Blocked, Heavy Rain In Mumbai Leads To Traffic Jams; Trains And Flights Delayed



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?