സ്വകാര്യ റിസോര്‍ട്ടില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിവന്ന തമിഴ് നടി സംഗീത ബാലന്‍ പിടിയില്‍

ചെന്നൈ: (www,kvartha.com 03.06.2018) സ്വകാര്യ റിസോര്‍ട്ടില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിവന്ന തമിഴ് നടി സംഗീത ബാലന്‍ പിടിയില്‍. ചെന്നൈ പോലീസ് നടത്തിയ റെയ്ഡിലാണ് നടി പിടിയിലായത്. സംഗീതയുടെ സഹായി സുരേഷ് എന്നയാളെയും പോലീസ് പിടികൂടിയിട്ടുണ്ട്. രഹസ്യ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്.

ചെന്നൈയിലെ പനയൂരിലെ ഒരു സ്വകാര്യ റിസോര്‍ട്ടിലായിരുന്നു പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നത്. പ്രതികളെ എഗ്‌മോര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി. പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് രക്ഷിച്ചെടുത്ത വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികളെ നഗരത്തിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.


1996ല്‍ പുറത്തിറങ്ങിയ കറുപ്പു റോജ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സംഗീത സിനിമയിലേക്കെത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ സ്വഭാവനടിയായി വേഷമിട്ട സംഗീത നിരവധി ടെലിവിഷന്‍ പരിപാടികളുടെയും ഭാഗമായി. വാണി റാണി എന്ന ടെലിവിഷന്‍ പരിപാടിയിലെ നന്മ നിറഞ്ഞ അമ്മായിഅമ്മയുടെ കഥാപാത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്നു സംഗീത. ചെന്നൈയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: India, chennai, News, Molestation, Actress, Police, National, Tamil actor Sangeetha Balan held for running prostitution ring in Chennai


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?