മെസ്സിയെയും ക്രിസ്റ്റിയാനോയെയും നെയ്മറിനെയുമെല്ലാം മലപ്പുറത്തെത്തിച്ച് ഒരുകൂട്ടം കലാകാരന്മാര്‍

മലപ്പുറം: (www.kvartha.com 24.06.2018) ലോകകപ്പ് ആരവം കുറച്ചൊന്നുമല്ല കേരളക്കരയില്‍ കാണാന്‍ സാധിക്കുന്നത്. പ്രത്യേകിച്ച് കാല്‍പ്പന്തിനെ നെഞ്ചോട് ചേര്‍ത്ത് വെക്കുന്ന മലപ്പുറത്ത്. മെസ്സിയെയും ക്രിസ്റ്റിയാനോയെയും നെയ്മറിനെയുമെല്ലാം മലപ്പുറത്തെത്തിച്ചിരിക്കുകയാണ് ഒരുകൂട്ടം കലാകാരന്മാര്‍. കാരിക്കേച്ചറിലൂടെയാണ് ലോക ഫുട്‌ബോളിലെ മികച്ച താരങ്ങളെ മലപ്പുറത്തെത്തിച്ചത്.

ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം ഉള്‍കൊണ്ടാണ് മലപ്പുറത്ത് കാര്‍ട്ടൂണിസ്റ്റുകള്‍ ലോക ഫുട്‌ബോള്‍ താരങ്ങളുടെ കാരിക്കേച്ചര്‍ ഒരുക്കി പ്രദര്‍ശിപ്പിച്ചത്. കേരളത്തിലെ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍ ഉള്‍പ്പെടുന്ന കാര്‍ട്ടൂണ്‍ ക്ലബ്ബ് ഓഫ് കേരള എന്ന വാട്‌സ് ആപ്പ് കൂട്ടായ്മയാണ് മലപ്പുറം പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെ മലപ്പുറം പ്രസ് ക്ലബ്ബില്‍ കാരിക്കേച്ചര്‍ പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്.



ശനിയാഴ്ച ആരംഭിച്ച പ്രദര്‍ശനം ലോകകപ്പ് ഫൈനല്‍ ദിനം വരെയുണ്ടാകും. കാര്‍ട്ടൂണിസ്റ്റ് നവാസ് കോണോംപാറ, കാര്‍ട്ടൂണിസ്റ്റ് ഗിരീഷ് മൂഴിപ്പാടം, സുരേഷ് എടപ്പാള്‍, ഉസ്മാന്‍ ഇരുമ്പുഴി, ഹസ്സന്‍ കോട്ടപ്പറമ്പില്‍, ഇബ്രാഹിം ബാദുഷ, ബഷീര്‍ കിഴിശ്ശേരി, ഉപ്പുടന്‍ ഷൗക്കത്ത്, സൂപ്പര്‍ അഷ്‌റഫ്, ആഷിക്ക് കുരുണിയന്‍, അജ്മല്‍ എന്നിവര്‍ സംസാരിച്ചു.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Malappuram, News, Leonal Messi, Cristiano Ronaldo, Neymar, Football, Player, World, Fifa, Sports, Caricature of Football players in Malappuram, Navas Konompara, Cartoon



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?