ആംബുലന്‍സ് വൈകി; യുവതിയുടെ പ്രസവം നടുറോഡില്‍

ജയ്പൂര്‍: (www.kvartha.com 12.06.2018) രാജസ്ഥാനില്‍ യുവതി നടുറോഡില്‍ കുഞ്ഞിന് ജന്മം നല്‍കി. ബദ്രിലാല്‍ മീനയുടെ ഭാര്യ നനുഡിയാണ് പ്രസവിച്ചത്. ഉദയ്പൂര്‍ ജില്ല സെറ ഗ്രാമ പഞ്ചായത്ത് നിവാസിയാണ് ദമ്പതികള്‍.

കഴിഞ്ഞ ദിവസം പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബദ്രിലാല്‍ ഭാര്യയുമായി ബൈക്കില്‍ ആശുപത്രിയിലേയ്ക് പാഞ്ഞു. മലമ്പ്രദേശമായതിനാല്‍ യാത്ര പ്രയാസമേറിയതായിരുന്നു. എന്നാല്‍ പ്രധാന റോഡിലെത്തിയതോടെ ബദ്രിലാല്‍ ബൈക്ക് നിര്‍ത്തി ആംബുലന്‍സ് സര്‍വീസിനെ വിളിച്ചു. ഈ സമയം നനുഡി റോഡില്‍ പ്രസവിക്കുകയായിരുന്നു. സഹായത്തിനായി പരിസരവാസികളായ സ്ത്രീകളും എത്തി.

National, Road, Delivery

ആംബുലന്‍സ് ഒന്നര മണിക്കൂറിന് ശേഷമാണ് എത്തിയതെന്ന് ബദ്രിലാല്‍ ആരോപിച്ചു. എന്നാല്‍ ഉദയ്പൂര്‍ മെഡിക്കല്‍ ചീഫിന് പറയാനുള്ളത് മറ്റൊന്നാണ്. നനുഡിയും ഭര്‍ത്താവും ജൂണ്‍ 7ന് ചെക്കപ്പിനായി ആശുപത്രിയില്‍ എത്തിയിരുന്നു. അന്ന് അഡ്മിറ്റ് ആകാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടുവെങ്കിലും ദമ്പതികള്‍ മടങ്ങി. വസ്ത്രങ്ങളും മറ്റുമായി അഡ്മിറ്റ് ആകാന്‍ ജൂണ്‍ എട്ടിനോ ഒന്‍പതിനോ എത്താമെന്നായിരുന്നു ദമ്പതികള്‍ ഡോക്ടറോട് പറഞ്ഞത്. എന്നാല്‍ ദമ്പതികള്‍ ആ ദിവസങ്ങളിലും അഡ്മിറ്റ് ആകാന്‍ എത്തിയില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: While her husband alleged that the ambulance came late, Udaipur Chief Medical and Health Officer (CMHO) Dr Sanjiv Tak had an altogether different version to offer.

Keywords: National, Road, Delivery


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?