വിവാഹാഭാസം ചോദ്യം ചെയ്തയാള്‍ക്ക് വീടുകയറി മര്‍ദനം; തടയുന്നതിനിടെ ഭാര്യയ്ക്കും സഹോദരിമാര്‍ക്കും പരിക്ക്

കണ്ണൂര്‍: (www.kasargodvartha.com 24.06.2018) വിവാഹാഭാസം ചോദ്യം ചെയ്തയാളെ വീടുകയറി മര്‍ദി്ച്ചു. തടയാന്‍ ചെന്ന ഭാര്യയ്ക്കും സഹോദരിമാര്‍ക്കും മര്‍ദനമേറ്റു. എലാങ്കോട് കരിയവീട്ടില്‍ ഇസ്മാഈലിനെയാണ് (47) ഒരു സംഘം വീട്ടില്‍ കയറി മര്‍ദിച്ചു പരിക്കേല്‍പിച്ചത്. ഇസ്മാഈലിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ സഫീറ (40), സഹോദരിമാരായ സാജിദ (35), സമീറ (30) എന്നിവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

പുത്തൂര്‍ മടപ്പുരയ്ക്കു സമീപത്തെ കല്യാണ വീട്ടില്‍ നിന്നു വരനോടൊപ്പം പൂക്കോത്തെ വധുവിന്റെ വീട്ടിലേക്കു പോയ സമയം ആഭാസകരമായ ആഘോഷം നടത്തിയത് ഇസ്മാഈല്‍ ചോദ്യം ചെയ്തിരുന്നു. ഇതാണ് അക്രമത്തിന് കാരണമെന്നാണ് പറയുന്നത്. സംഭവത്തില്‍ പാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, House-wife, Assault, Attack, Crime, Kannur, Wedding, Family assaulted by gang
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?