ആര്‍ എസ് എസും നിതിന്‍ ഗഡ്കരിയും മോഡിയെ രാജീവ് ഗാന്ധി മാതൃകയില്‍ വധിക്കാന്‍ പദ്ധതിയിടുന്നു; ഞെട്ടിക്കുന്ന ആരോപണവുമായി ഷെഹ് ല റാഷിദ്

ന്യൂഡല്‍ഹി: (www.kvartha.com 10.06.2018) ആര്‍ എസ് എസും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിടുന്നതായി ജെ എന്‍ യു വിദ്യാര്‍ത്ഥി നേതാവ് ഷെഹ് ല റാഷിദ്. ടൈറ്ററിലൂടെയാണ് ഷെഹ് ല ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മാവോയിസ്റ്റുകള്‍ രാജീവ് ഗാന്ധി മാതൃകയില്‍ മോഡിയെ വധിക്കാന്‍ പദ്ധതിയിടുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ഷെഹ് ല.

ആര്‍ എസ് എസും നിതിന്‍ ഗഡ്കരിയും ചേര്‍ന്ന് മോഡിയെ കൊലപ്പെടുത്തി അതിന്റെ ഉത്തരവാദിത്വം മുസ്ലീങ്ങളിലും കമ്യൂണിസ്റ്റുകളിലും ചുമത്താനാണ് ഉദ്ദേശം. ഇതിന്റെ പേരില്‍ മുസ്ലീങ്ങളെ തല്ലിക്കൊല്ലാനാണ് പദ്ധതിയെന്നും ഷെഹ് ല പറഞ്ഞു.

National, Politics, RSS, Modi

അതേസമയം തനിക്കെതിരെ ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. നിയമനടപടി സ്വീകരിക്കാനാണ് തന്റെ തീരുമാനമെന്നും ഗഡ്കരി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: "Looks like RSS/Gadkari is planning to assassinate Modi, and then blame it upon Muslims/Communists and then lynch Muslims #RajivGandhiStyle," she tweeted.

Keywords: National, Politics, RSS, Modi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?