തവളകളെ കെട്ടിച്ചയച്ചാല്‍ മഴ പെയ്യും; ദൈവങ്ങളെ പ്രീതിപ്പെടുത്തി മഴപെയ്യിക്കാന്‍ ബിജെപി മന്ത്രിയുടെ നേതൃത്വത്തില്‍ തവള കല്യാണം നടത്തി പ്രാര്‍ത്ഥന
ഭോപ്പാല്‍: (www.kvartha.com 24.06.2018) ദൈവങ്ങളെ പ്രീതിപ്പെടുത്തി മഴപെയ്യിക്കാന്‍ ബിജെപി മന്ത്രിയുടെ നേതൃത്വത്തില്‍ തവള കല്യാണം നടത്തി പ്രാര്‍ത്ഥന. മധ്യപ്രദേശിലെ ബിജെപി മന്ത്രി ലാലിത് യാദവിന്റെ നേതൃത്വത്തിലാണ് തവള കല്യാണം നടത്തിയത്. ഛത്തര്‍പ്പൂരിലെ ഒരു അമ്പലത്തില്‍ വെച്ചാണ് തവള കല്യാണം നടത്തിയത്. മഴ ലഭിക്കുന്നതിനായി ഉത്തരേന്ത്യയില്‍ നടത്തി വരുന്ന ഒരു ആചാരമാണ് തവള കല്യാണം.
പുരോഹിതന്റെ സാന്നിധ്യത്തില്‍ മന്ത്രിയായിരുന്നു കല്യാണം നടത്തിയത്. ഇത്തവണയും മഴ കുറഞ്ഞതോടെയാണ് പുരാതന കാലം തൊട്ടുള്ള തവള കല്യാണം എന്ന ആചാരം നടത്തിയത്. മന്ത്രിക്കൊപ്പം ബിജെപി നേതാക്കള്‍ ഉള്‍പ്പടെ നൂറോളം ആളുകളാണ് തവള കല്യാണത്തില്‍ പങ്കെടുത്തത്.
എന്നാല്‍ മന്ത്രിയുടെ പ്രവൃത്തിയെ ശക്തമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. അന്ധവിശ്വങ്ങള്‍ പ്രചരിപ്പിക്കുന്നതിനാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നത്. ഒരു മന്ത്രി എന്ന നിലയില്‍ അദ്ദേഹം ഒരിക്കലും അത് ചെയ്യരുതായിരുന്നു എന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഗ്രാമത്തിലുള്ളവര്‍ക്ക് കുടിവെള്ളം എത്തിച്ചു നല്‍കുന്നതിനു പകരം ഇത്തരത്തിലുള്ള ആചാരങ്ങള്‍ നടത്തുന്നതിന്റെ തിരക്കിലാണ് മന്ത്രിയെന്നും കോണ്‍ഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, BJP, Minister, Bopal, Marriage, Frog Marriage, Madhya Pradesh, BJP minister marries off two frogs to please rain gods in drought-hit Madhya Pradesh.

Powered by Info News For You

Comments
Post a Comment