മെസ്സി പെനാള്‍ട്ടി പാഴാക്കി; അര്‍ജന്റീനയ്ക്ക് നാണംകെട്ട സമനില; ചരിത്രത്തിലാദ്യമായി ലോകകപ്പിന് യോഗ്യത നേടിയ ഐസ്‌ലാന്‍ഡിന് മുന്നില്‍ മുട്ടിടിച്ച് മെസ്സിപ്പട

മോസ്‌കോ: (www.kvartha.com 16.06.2018) ഫിഫാ ലോകകപ്പ് ഫുട്‌ബോളില്‍ ആരാധകരുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി അര്‍ജന്റീനയ്ക്ക് നിരാശാജനകമായ സമനില. ചരിത്രത്തിലാദ്യമായി ലോകകപ്പിന് യോഗ്യത നേടിയ ഐസ്‌ലാന്‍ഡാണ് അര്‍ജന്റീനയെ ആദ്യ മത്സരത്തില്‍ തന്നെ സമനിലയില്‍ തളച്ചത്. തങ്ങളുടെ എല്ലാമെല്ലാമായ ലയണല്‍ മെസ്സി പെനാള്‍ട്ടി പാഴാക്കിയതാണ് അര്‍ജന്റീനയെ പരാജയത്തോളം പോന്ന സമനിലയിലേക്ക് തള്ളിവിട്ടത്.

19-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയിലൂടെ അര്‍ജന്റീനയാണ് മത്സരത്തില്‍ ആദ്യം ലീഡെഡുത്തത്. നാലുമിനിറ്റുകള്‍ക്കകം ഫിന്‍ബൊഗാസണിലൂടെ ഐസ് ലാന്‍ഡ് ഒപ്പം പിടിച്ചു. 64-ാം മിനിറ്റിലാണ് മെസ്സി പെനാള്‍ട്ടി നഷ്ടപ്പെടുത്തിയത്. മെസ്സിയുടെ പെനാള്‍ട്ടി ഐസ് ലാന്‍ഡ് ഗോള്‍കീപ്പര്‍ ഹാന്നസ് ഹാള്‍ഡോര്‍സണ്‍ തട്ടിയകറ്റുകയായിരുന്നു. പെനാള്‍ട്ടി സേവുള്‍പ്പടെ ആറ് തകര്‍പ്പന്‍ സേവുകളുമായി ഹാള്‍ഡോര്‍സണ്‍ തന്നെയാണ് അര്‍ജന്റീനയുടെ വിജയം തട്ടിത്തെറിപ്പിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Football, News, Trending, Fifa, World Cup, Argentina, Lionell Mesi, Penalty, Argentina 1-1 Iceland: Lionel Messi misses second-half penalty


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?