കാമുകിയെ സ്‌റ്റെയര്‍കേസില്‍ നിന്നും തള്ളി താഴെയിട്ടു, മുടിക്ക് പിടിച്ച് തല തറയില്‍ ഇടിച്ചു; ബോളിവുഡ് താരം അര്‍മാന്‍ കൊഹ് ലിക്കെതിരെ കേസ്

മുംബൈ: (www.kvartha.com 05.06.2018) കാമുകിയെ സ്‌റ്റെയര്‍കേസില്‍ നിന്നും തള്ളി താഴെയിട്ടു, മുടിക്ക് പിടിച്ച് തല തറയില്‍ ഇടിച്ചു എന്നീ കുറ്റത്തിന് ബോളിവുഡ് താരം അര്‍മാന്‍ കൊഹ് ലിക്കെതിരെ പോലീസ് കേസ് എടുത്തു. കാമുകിയും ലിവ് ഇന്‍ പാര്‍ട്ണറുമായ നീരു രണ്‍ധാവയെ ആണ് താരം ക്രൂരമായി മര്‍ദിച്ചത്.

മുംബൈ സാന്റാക്രൂസ് സ്‌റ്റേഷനിലാണ് താരത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാമ്പത്തിക പ്രശ്‌നവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ഇതിനെ തുടര്‍ന്ന് അര്‍മാന്‍ നീരുവിനെ പിടിച്ച് തള്ളുകയും തുടര്‍ന്ന് സ്‌റ്റെയറില്‍ നിന്നും വീണ നീരുവിനെ മുടിക്ക് പിടിച്ച് തല തറയില്‍ ഇടിച്ചുവെന്നും ആണ് ആരോപണം.

Case Against Actor Armaan Kohli For Assaulting Live-In Partner, Mumbai, News, Crime, Criminal Case, Attack, Cine Actor, Cinema, hospital, Treatment, National

മര്‍ദനത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ നീരുവിനെ മുംബൈയിലെ കോകിലാബന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സെക്ഷന്‍ 323, 326, 504, 506 വകുപ്പുകള്‍ പ്രകാരമാണ് അര്‍മാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2015 മുതലാണ് ഇരുവരും ഒരുമിച്ച് താമസം തുടങ്ങിയത്.

1992ല്‍ വിരോധി എന്ന ചിത്രത്തിലൂടെയാണ് അര്‍മാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് സിനിമാ മേഖലയില്‍ നിന്ന് അപ്രത്യക്ഷനായ അദ്ദേഹത്തെ സല്‍മാന്‍ ഖാന്റെ ടെലിവിഷന്‍ പരിപാടിയായ ബിഗ് ബോസിലൂടെ ആയിരുന്നു പിന്നീട് പ്രേക്ഷകര്‍ കാണുന്നത്.

Keywords: Case Against Actor Armaan Kohli For Assaulting Live-In Partner, Mumbai, News, Crime, Criminal Case, Attack, Cine Actor, Cinema, hospital, Treatment, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?