പുരി ജഗന്നാഥ ക്ഷേത്രത്തിലെ 'രത്‌ന ഭണ്ഡാരത്തിന്റെ' താക്കോലുകള്‍ കാണാതായി

പുരി: (www.kvartha.com 04.06.2018) പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച പുരി ജഗന്നാഥ ക്ഷേത്രത്തിലെ ട്രഷറിയുടെ താക്കോലുകള്‍ അപ്രത്യക്ഷമായി. സംഭവത്തില്‍ പുരി ശങ്കരാചാര്യരും പ്രതിപക്ഷമായ ബിജെപിയും സര്‍ക്കാരിനെതിരെ രംഗത്തെത്തി.

ഏപ്രില്‍ നാലിന് നടന്ന ശ്രീ ജഗന്നാഥ ക്ഷേത്ര മാനേജിംഗ് കമ്മിറ്റി യോഗത്തിലാണ് ട്രഷറിയുടെ അകത്തെ ചേംബറിന്റെ താക്കോലുകള്‍ കാണാതായതായി വ്യക്തമാകുന്നത്. കമ്മിറ്റി അംഗമായ രാമചന്ദ്ര ദാസ് മഹപത്രയാണ് ഇക്കാര്യം അറിയിച്ചത്.

National, Puri Jagnnath Temple

ഒറീസ ഹൈക്കോടതി ഉത്തരവ് പ്രകാരം ഏപ്രില്‍ 4ന് 16 അംഗ സംഘം ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരം പരിശോധിക്കാന്‍ എത്തിയിരുന്നു. 34 വര്‍ഷത്തിന് ശേഷം ആദ്യമായാണ് പുറത്തുനിന്നുള്ള സംഘം രത്‌ന ഭണ്ഡാരം പരിശോധിക്കാന്‍ എത്തുന്നത്. കനത്ത സുരക്ഷയിലായിരുന്നു സംഘം എത്തിയത്.  രത്‌ന ഭണ്ഡാരത്തിന്റെ  സുരക്ഷിതത്വം പരിശോധിക്കുകയായിരുന്നു ലക്ഷ്യം. ഒരു ഇരുമ്പ് ഗ്രില്ലിനിടയിലൂടെ രത്‌ന ഭണ്ഡാരം കാണാന്‍ കഴിയുമെന്നതിനാല്‍ സംഘത്തിന് അകത്തേയ്ക്ക് കടക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല എന്നാണ് അന്ന് ക്ഷേത്ര ഭരണസമിതിയിലെ ഒരു ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ അന്ന് അകത്തെ ചേമ്പറിലേയ്ക്ക് പ്രവേശിക്കാന്‍ സംഘത്തിന് കഴിഞ്ഞിരുന്നില്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അകത്തെ ചേമ്പറിന്റെ താക്കോലുകള്‍ ലഭിക്കാത്തതിനാല്‍ പുറമേ നിന്ന് നോക്കി കാണാനേ സംഘത്തിനായുള്ളു. സേര്‍ച്ച് ലൈറ്റുകളുടെ സഹായത്തോടെയാണ് സംഘം അന്ന് പരിശോധന നടത്തിയത്.

താക്കോലുകള്‍ കാണാതായ സംഭവത്തില്‍ ബിജെപി സര്‍ക്കാരിനെ കുറ്റപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: It was on April 4 that a 16-member team entered the 'Ratna Bhandar' after 34 years and had a quick scrutiny of its physical conditions amid tight security following an order of the Orissa High Court.

Keywords: National, Puri Jagnnath Temple 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?