മഹാവിപത്തിനെ ഒന്നിച്ചു ചെറുത്തുതോല്‍പിക്കാന്‍ നാടെങ്ങും പരിസ്ഥിതി ദിനാചരണം

പോലീസ് സ്റ്റേഷന്‍ പരിസരത്ത് വൃക്ഷതൈ നട്ടു

കാസര്‍കോട്:(www.kasargodvartha.com 05/06/2018) ലോക പരിസ്ഥിതി ദിനത്തില്‍ കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിസരത്ത് സി.ഐ.സി.എ.അബ്ദുല്‍ റഹീമിന്റെ നേത്യത്തില്‍ വൃക്ഷതൈ നട്ടു.പ്രിന്‍സിപ്പല്‍ എസ്.ഐ.പി.അജിത്കുമാര്‍, എസ് ഐ. ടി.പി.ഗംഗാധരേേന്‍േ, ഗ്രേഡ് എസ് ഐ.മോഹനന്‍,, എ.എസ്.ഐ.മാരായ സുരേഷ് രാജ്, പ്രദീപ് കുമാര്‍, അരവിന്ദന്‍, എന്‍ കുഞ്ഞബ്ദുല്ല,മുഹമ്മദ് നിയാസ് നേത്യത്വം നല്‍കി

 News, Kasaragod, Kerala, Envionment day, World environmental day marked

കാഞ്ഞങ്ങാട്-പരിസ്ഥിതി സംരക്ഷണ പരിപാടിയുടെ ഭാഗമായി സഹകരണമേഖലയില്‍ നടപ്പിലാക്കുന്ന ഹരിതം സഹകരണപദ്ധതി നിര്‍വ്വഹണം ഹൊസ്ദുര്‍ഗ്ഗ് സര്‍വ്വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ ബാങ്ക് ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും സാന്നിധ്യത്തില്‍ ഹൊസ്ദുര്‍ഗ്ഗ് മിനി സിവില്‍സ്റ്റേഷന്‍ പരിസരത്ത് പ്ലാവിന്‍ തൈ നട്ടുകൊണ്ട് ബാങ്ക്പ്രസിഡണ്ട് എ.മോഹനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

തച്ചങ്ങാടിന് ഫലവൃക്ഷത്തണലൊരുക്കാന്‍ അദ്ധ്യാപകര്‍

തച്ചങ്ങാട്:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്‌കൂള്‍ കാമ്പസില്‍ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ 'മണ്ണിനു തണലായൊരായിരം സ്‌നേഹമരങ്ങള്‍' എന്ന നൂതന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.മുഴുവന്‍ അധ്യാപകരും ജീവനക്കാരും പി.ടി.എ. അംഗങ്ങളും പൂര്‍വ്വവിദ്യാര്‍ഥികളും പ്ലാവ്,മാവ്,പേര,ചാമ്പ,ഞാവല്‍,സപോട്ട,ഉറുമാമ്പഴം,നെല്ലി,മുരിങ്ങ, സീതപ്പഴം,രാമപ്പഴം തുടങ്ങിയ ഫലവൃക്ഷങ്ങളാണ് പരിപാലിക്കുന്നത്. ഫലവൃക്ഷത്തണലൊരുക്കല്‍ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ഫലവൃക്ഷത്തൈ നട്ട് കൊണ്ട് ആദ്യകാല കര്‍ഷകന്‍ അരവത്ത് എ കോരന്‍ നിര്‍വ്വഹിച്ചു.

പ്രസ്തുത ചടങ്ങില്‍ 1991-92 എസ്.എസ്.എല്‍.സി ബാച്ച് നിര്‍മ്മിച്ച ജൈവ വൈവിദ്ധ്യ പാര്‍ക്ക് സ്‌കൂളിന് കൈമാറി. പച്ചക്കറി വിത്തും വുക്ഷത്തൈയ്യും വിതരണം ചെയ്തു. കുട്ടികള്‍ പരിസ്ഥിതി ദിന പ്രതിജ്ഞയും എടുത്തു. ഇക്കോ ക്ലബ്ബ് കോര്‍ഡിനേറ്റര്‍ മനോജ് പീലിക്കോട് പരിസ്ഥിതി ദിനസന്ദേസം നല്‍കി. സ്ഥലം മാറിപ്പോകുന്ന അദ്ധ്യാപകര്‍ മാതൃ വിദ്യാലയത്തിന് ഫലവൃക്ഷത്തൈകള്‍ നല്‍കി മാതൃകയായി. പള്ളിക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.പി.എ.ഷാഫി എസ്.എം.സി ചെയര്‍മാന്‍ ടി.പി.നാരായണന്‍, വികസന സമിതി ചെയര്‍മാന്‍ വി.വി.സുകുമാരന്‍, സ്റ്റാഫ് സെക്രട്ടറി വിജയകമാര്‍, ഡോ.കെ.സുനില്‍ കുമാര്‍,സുരേഷ് ചിത്രപ്പുര,മുരളി, പ്രണാപ് കുമാര്‍,ബിജു.കെ.വി, വി.കെ.ഗോപാലന്‍, രാജു, കമാരന്‍, മദര്‍ പി.ടി.എ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ കദീജ, അശോക കുമാര്‍, അഭിലാഷ് രാമന്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ് മിസ്ട്രസ് ഭാരതി ഷേണായ് സ്വാഗതവും ലസിത നന്ദിയും പറഞ്ഞു.

 News, Kasaragod, Kerala, Envionment day, World environmental day marked


ലോക പരിസ്ഥിതി ദിനത്തില്‍ ഫലവൃക്ഷ തൈകള്‍ നട്ടു

നീലേശ്വരം: പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍.സി.സി.യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനത്തില്‍ കോളേജ് കാമ്പസില്‍ ഫലവൃക്ഷ തൈകള്‍ നട്ടു. എന്‍.സി.സി. ഓഫീസര്‍ നന്ദകുമാര്‍ കോറോത്തിന്റെ അധ്യക്ഷതയില്‍ പ്രിന്‍സിപ്പല്‍ ഡോ.ടി. വിജയന്‍ ദിനാചരണം ഉദ്ഘാടനം ചെയ്തു. അണ്ടര്‍ ഓഫീസര്‍ കെ.പി.വിനീത് സ്വാഗതവും ശ്രീവിദ്യ ടി.എസ്. നന്ദിയും പറഞ്ഞു.

 News, Kasaragod, Kerala, Envionment day, World environmental day marked

ഡി വൈ എഫ് ഐ, ബാലസംഘം, എസ് എഫ് ഐ, മഹിളാ അസോസിയേഷന്‍ വൃക്ഷ തൈ നട്ട് പരിസ്ഥിതി ദിനമാചരിച്ചു

നുള്ളിപാടി: ചെന്നിക്കര ഡി വൈ എഫ് ഐ, ബാലസംഘം, എസ് എഫ് ഐ, മഹിളാ അസോസിയേഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംയുക്തമായി വൃക്ഷ തൈ നട്ട് പരിസ്ഥിതി ദിനമാചരിച്ചു. പരിപാടി ഡി വൈ എഫ് ഐ മേഖല സെക്രട്ടറി ഷമില്‍ ചെന്നിക്കര വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു.

 News, Kasaragod, Kerala, Envionment day, World environmental day marked

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Envionment day, World environmental day marked


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?