'അമ്മ' താരസംഘടനയല്ല, ചില ആളുകള്‍ക്ക് വേണ്ടിയുള്ള മാഫിയ ക്ലബ്ബ്, സ്ത്രീകളെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്യുന്നതില്‍ സംഘടനയിലുള്ളവര്‍ ഒറ്റക്കെട്ട്; സിനിമ സംഘടനയായ അമ്മയ്‌ക്കെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ ആഷിക് അബു

തിരുവനന്തപുരം: (www.kvartha.com 27.06.2018) താരസംഘടനയായ 'അമ്മ'യ്ക്കു നേരെ ആഞ്ഞടിച്ച് സംവിധായകന്‍ ആഷിക്ക് അബു രംഗത്ത്. 'അമ്മ' താരസംഘടനയല്ലെന്നും ചില ആളുകള്‍ക്ക് വേണ്ടിയുള്ള മാഫിയ ക്ലബ്ബാണെന്നും തുറന്നടിച്ച അദ്ദേഹം സ്ത്രീകളെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്യുന്നതില്‍ അമ്മയിലുള്ളവര്‍ ഒറ്റക്കെട്ടാണെന്നും അഭിപ്രായപ്പെട്ടു. ഭാര്യയും നടിയുമായ റിമ കല്ലിങ്കലും നടി ഭാവനയും അടക്കം നാല് നടിമാര്‍ 'അമ്മ'യില്‍ നിന്ന് രാജിവച്ചതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ആഷിക്ക് അബു.

ഇത്തരമൊരു സാഹചര്യത്തില്‍ രാജിവയ്ക്കുകയല്ലാതെ മറ്റൊരു വഴിയും ഈ നടിമാര്‍ക്ക് മുന്നിലുണ്ടായിരുന്നില്ല. ചരിത്രപരമായ തീരുമാനമാണ് ഇവര്‍ സ്വീകരിച്ചത്. 'അമ്മ'യില്‍ ഓരോരുത്തര്‍ക്കും അവരവരുടെ താല്‍പര്യങ്ങളാണുള്ളത്. വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍പെടുന്നവര്‍ അമ്മയുടെ തലപ്പത്തുണ്ട്. എന്നാല്‍ നടിമാരെ അപമാനിക്കുന്നതില്‍ അവരെല്ലാം ഒന്നിച്ചാണ്. മാഫിയ പ്രവര്‍ത്തനത്തിനുള്ള വേദിയായി 'അമ്മ'യെ മാറ്റി എന്നും ആഷിക് കുറ്റപ്പെടുത്തി.

'AMMA' united in insulting women, says Aashiq Abu, Thiruvananthapuram, News, Trending, Cinema, Criticism, Director, Entertainment, Kerala

ജനാധിപത്യസ്വഭാവമില്ലാതെയാണ് അമ്മ ഇതുവരെ പ്രവര്‍ത്തിച്ചത്. തമ്പുരാക്കന്മാരെപ്പോലെയാണ് ചിലര്‍ അമ്മ ഭരിച്ചിരുന്നത്. ഇന്നസെന്റിനെതിരെയും ഗണേഷ് കുമാറിനെതിരെയും ആക്ഷേപമുയര്‍ത്തിയ ആഷിക് അബു നിലപാടുകളില്‍നിന്ന് പിന്തിരിയണമെന്ന് ഇന്നസെന്റ് ഗീതു മോഹന്‍ദാസിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഇത്തരത്തില്‍ ക്രിമിനല്‍ സ്വഭാവമുള്ള മാഫിയ സംഘം മാത്രമായി മാറിയിരിക്കുകയാണ് അമ്മയെന്നും പറയുകയുണ്ടായി.

മോഹന്‍ലാലും മമ്മൂട്ടിയും അനീതിക്ക് കൂട്ടുനില്‍ക്കുമെന്ന് കരുതുന്നില്ല. ഇവരെപ്പോലുള്ള സൂപ്പര്‍താരങ്ങളെ മറയാക്കി മറ്റുചിലരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

മലയാള സിനിമ മാറുകയാണ്. പുതിയ പരീക്ഷണങ്ങളുമായി പലരും രംഗത്തുവരുന്നു. എന്നാല്‍ 'അമ്മ' ഇക്കാര്യത്തില്‍ എന്തു പങ്കാണ് വഹിക്കുന്നതെന്നും ആഷിക്ക് ചോദിച്ചു. ഒരു സംഘടനയിലും അംഗത്വമില്ലാത്തവര്‍ക്കും സിനിമ എടുക്കാനും സിനിമയില്‍ അഭിനയിക്കാനുമുള്ള സാഹചര്യം ഇവിടെയുണ്ടാകണമെന്നും ആഷിക് ആവശ്യപ്പെട്ടു.

അടുത്തിടെ മലയാളസിനിമയില്‍ ഉയര്‍ന്നുവന്ന പരീക്ഷണങ്ങളില്‍ അമ്മക്കോ അംഗങ്ങള്‍ക്കോ യാതൊരു പങ്കുമില്ല. ക്രിമിനല്‍ സ്വഭാവമുള്ളവരാണ് സംഘടനയിലുള്ളത്. ആക്രമിക്കപ്പെട്ട നടി സംഘടനയിലുണ്ടായിരുന്നപ്പോഴും വൃത്തികെട്ട ന്യായമുയര്‍ത്തി കുറ്റാരോപിതനായ ദിലീപിനെ പിന്തുണക്കുകയാണ് അമ്മ ചെയ്തതെന്നും ആഷിക് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 'AMMA' united in insulting women, says Aashiq Abu, Thiruvananthapuram, News, Trending, Cinema, Criticism, Director, Entertainment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?