കാഞ്ഞങ്ങാട് ഡിവൈഎസ്പിയായി പി കെ സുധാകരനെ നിയമിച്ചു; കെ ദാമോദരന്‍ കാസര്‍കോട് വിജിലന്‍സിലേക്ക്

കാസര്‍കോട്: (www.kasargodvartha.com 10.06.2018) കാഞ്ഞങ്ങാട് ഡിവൈഎസ്പിയായി ഈസ്റ്റ്എളേരി സ്വദേശി പി കെ സുധാകരനെ നിയമിച്ചു. നേരത്തേ തളിപ്പറമ്പ് സിഐ ആയിരുന്ന സുധാകരനെ ഏതാനും മാസം മുമ്പാണ് ഉദ്യോഗക്കയറ്റം നല്‍കി കോഴിക്കോട് അസി. പോലീസ് കമ്മീഷണറായി നിയമിച്ചത്. കാഞ്ഞങ്ങാട് നിന്നും കെ ദാമോദരനെ കാസര്‍കോട് വിജിലന്‍സിലേക്കും നിയമിച്ചു.

കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി പി രഞ്ജിത്തിനെ കാസര്‍കോട് ക്രൈം ബ്രാഞ്ചിലേക്കും, കണ്ണൂര്‍ ക്രൈംബ്രാഞ്ചില്‍ നിന്നും യു പ്രേമനെ കണ്ണൂര്‍ വിജിലന്‍സിലേക്കും മാറ്റി നിയമിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏഴ് ഇന്‍സ്‌പെക്ടര്‍മാരെ ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നല്‍കിക്കൊണ്ട് 19 പേരെയാണ് സ്ഥലംമാറ്റിയിട്ടുള്ളത്. കെവിന്‍ കൊലക്കേസില്‍ വീഴ്ച വരുത്തിയെന്ന് ആരോപണമുയര്‍ന്ന ഡിവൈഎസ്പി ഷാജിമോന്‍ ജോസഫ്, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ജെ സന്തോഷ്‌കുമാര്‍, ആലുവ ഉസ്മാന്‍ മര്‍ദ്ദനക്കേസില്‍ ആരോപണവിധേയനായ കെ വി പ്രഫുല്ലചന്ദ്രന്‍ എന്നിവരെയും സ്ഥലംമാറ്റിയിട്ടുണ്ട്.

ഷാജിമോന്‍ ജോസഫിനെ ഇടുക്കി സ്‌പെഷല്‍ബ്രാഞ്ചിലേക്കും പ്രഫുല്ലചന്ദ്രനെ കൊച്ചി സിറ്റി സ്‌പെഷല്‍ ബ്രാഞ്ചിലേക്കും സന്തോഷ്‌കുമാറിനെ തിരുവനന്തപുരം റൂറല്‍ അഡ്മിനിസ്‌ട്രേഷനിലേക്കുമാണ് മാറ്റി നിയമിച്ചിട്ടുള്ളത്. പി കെ സുധാകരന് രണ്ടു തവണ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. ആലക്കോട് സിഐ ആയിരിക്കെ ഏറെ കോളിളക്കം സൃഷ്ടിച്ച മഞ്ഞക്കാട് കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്തതിനാണ് അന്ന് വിശിഷ്ട സേവ മെഡല്‍ ലഭിച്ചത്. 110 ഗുഡ്‌സ് സര്‍വ്വീസ് എന്‍ട്രികളും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ബഹുമതിയും ലഭിച്ചിട്ടുണ്ട്. 2015 ല്‍ കുഡ്‌ലു ബാങ്ക് കവര്‍ച്ച കേസ് തെളിയിച്ചതിന് സുധാകരന് ബാഡ്ജ് ഓഫ് ഹോണര്‍ ബഹുമതിയും ലഭിച്ചിട്ടുണ്ട്. ഏറെ പ്രമാദമായ കാസര്‍കോട്ടെ റിയാസ് മൗലവി വധക്കേസ് അന്വേഷണ സംഘത്തിലും സുധാകരനുണ്ടായിരുന്നു. ആലക്കോട്, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, പയ്യന്നൂര്‍, കണ്ണൂര്‍ സിറ്റി, തളിപ്പറമ്പ്, എന്നിവിടങ്ങളില്‍ സിഐ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട.

Keywords: Kasaragod, Kerala, news, Vigilance, Police, Kanhangad, DYSP, P.K Damodaran appointed as Kanhangad DYSP
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?