പ്ലസ് വണ്‍ പ്രവേശനത്തിന് അന്യായ ഫീസ്: ഇഖ്ബാല്‍ സ്‌കൂളില്‍ എം.എസ്.എഫ് അഡ്മിഷന്‍ തടഞ്ഞു

 
കാഞ്ഞങ്ങാട് (www.evisionnews.co): ഏകജാലക പ്രകാരം പ്ലസ് വണ്‍ പ്രവേശനത്തിന് അര്‍ഹത നേടിയ വിദ്യാര്‍ത്ഥികളില്‍ നിന്നും സര്‍ക്കാര്‍ നിശ്ചയിച്ചതിലുമധികം അന്യായമായി ഫീസ് വാങ്ങുന്നതായി ആരോപിച്ച് കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌വണ്‍ പ്രവേശനം കാഞ്ഞങ്ങാട് മണ്ഡലം എം.എസ്.എഫ് നേതാക്കളുടെ നേതൃത്വത്തില്‍ തടഞ്ഞു. 650രൂപ മാത്രം നല്‍കേണ്ട വിദ്യാര്‍ത്ഥികളോട് 2500 രൂപ അന്യായമായി സ്‌കൂള്‍ മാനേജ്മെന്റും പി.ടി.എയും വാങ്ങുന്നതായി ആരോപിച്ചായിരുന്നു എം.എസ്.എഫ് പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തി പ്രവേശന നടപടികള്‍ തടഞ്ഞത്. 
 
ഹൊസ്ദുര്‍ഗ് എസ്.ഐയുടെ സാനിധ്യത്തില്‍ പ്രിന്‍സിപ്പലുമായി നടത്തിയ ചര്‍ച്ചയില്‍ അനധികൃതമായി ഫീസ് വാങ്ങിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഫീസ് തിരിച്ചുനല്‍കി സര്‍ക്കാര്‍ നിശ്ചയിച്ച തുക മാത്രമെ ഈടാക്കൂ എന്ന ഉറപ്പിലാണ് എം.എസ്.എഫ് പ്രതിഷേധം അവസാനിപ്പിച്ചത്. എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, മണ്ഡലം പ്രസിഡണ്ട് റമീസ് ആറങ്ങാടി, വൈസ് പ്രസിഡണ്ട് റംഷീദ് തോയമ്മല്‍, മുര്‍ഷിദ് ചിത്താരി, ഹാരിസ് ചിത്താരി, ഇഖ്ബാല്‍ വെള്ളിക്കോത്ത്, ജാബിര്‍, മുബാഷ് തെക്കെപുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 
ജില്ലയിലെ പല എയ്ഡഡ് സ്‌കൂളുകളിലും പ്ലസ് വണ്‍ പ്രവേശനത്തിന് അന്യായമായി ഫീസ് വാങ്ങുന്നത് വിദ്യാഭ്യാസ വകുപ്പ് ഇടപ്പെട്ട് തടയണമെന്ന് ജില്ലാ എം.എസ്.എഫ് പ്രസിഡണ്ട് ആബിദ് ആറങ്ങാടി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്ലസ് വണ്‍ പ്രവേശനത്തിന് സര്‍ക്കാര്‍ ഔദ്യോഗികമായി നിശ്ചയിച്ചിരുന്ന ഫീസ് വെറും 650 രൂപ മാത്രമായിരിക്കെ കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്്കൂളിലടക്കം 1150രൂപ മുതല്‍ 2500 രൂപ വരെ വാങ്ങുന്ന നടപടി സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും ഇടപെട്ട് അവസാനിപ്പിക്കണം. അമിത ഫീസ് വാങ്ങുന്ന മാനേജ്‌മെന്റുകള്‍ക്കെതിരെ എം.എസ്.എഫ് എന്നും സമരത്തിലാണ്. മെറിറ്റില്‍ പ്രവേശനം നേടിയ കുട്ടികളില്‍ നിന്ന് ഭീമമായ പണം വാങ്ങുന്ന മനേജ്‌മെന്റുകള്‍ അതിന് തക്ക രശീതികള്‍ പോലും നല്‍കുന്നില്ല. ഇത്തരം അനീതിക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാന്‍തന്നെയാണ് എം.എസ്.എഫിന്റെ തീരുമാനമെന്ന് ആബിദ് ആറങ്ങാടി കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ മണ്ഡലം പ്രസിഡണ്ട് റമീസ് ആറങ്ങാടി, വൈസ് പ്രസിഡണ്ട് റംഷീദ് തോയമ്മല്‍ സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?