ഭൂമി ഇടപാടിലെ വിവാദത്തില്‍ കര്‍ദിനാളിന്റെ കോലം കത്തിച്ചതിനെ അപലപിച്ച് അതിരൂപതയിലെ അല്മായര്‍ രംഗത്ത്
കൊച്ചി:(www.kvartha.com 08/06/2018) എറണാകുളം അങ്കമാലി അതിരൂപതാധ്യക്ഷനും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കോലം കത്തിച്ച കിരാത നടപടിയെ അപലപിച്ച് അതിരൂപതയിലെ അല്മായര്‍ രംഗത്ത്. പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഉള്‍പ്പടെ അതിരൂപതയിലെ വിവിധ ഔദ്യോഗിക അല്മായ സംഘടനകളുടെ നേതൃത്വത്തിലുള്ളവരും മുന്‍കാല നേതാക്കളുമാണ് ഇതാദ്യമായി സഭയിലെ പ്രശ്നങ്ങളുടെ പേരില്‍ നടക്കുന്ന സഭാവിരുദ്ധമായ പ്രതികരണങ്ങള്‍ക്കെതിരെ രംഗത്തെത്തുന്നത്.
മേജര്‍ ആര്‍ച്ച്ബിഷപ്സ് ഹൗസിനു മുമ്പില്‍ മെത്രാപ്പോലീത്തയുടെ കോലം കത്തിച്ച ഹീനകൃത്യം മുമ്പുണ്ടായിട്ടില്ലെന്ന് അല്മായ നേതാക്കള്‍ ചൂണ്ടിക്കാട്ടി. എഎംടി എന്ന അനൗദ്യോഗിക സംഘടനയുടെ മറവില്‍ ഏതാനും പേര്‍ ചേര്‍ന്ന് നടത്തിയ കോലം കത്തിക്കല്‍, സഭയിലെ പ്രശ്നങ്ങള്‍ തീരരുതെന്ന് ആഗ്രഹിക്കുന്ന ചുരുക്കം ചിലരുടെ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ആര്‍ച്ച്ബിഷപ്പിന്റെ കോലം കത്തിച്ച് സഭയില്‍ പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്യുന്നവരുടെ ഗുണ്ടായിസം വച്ചുപൊറുപ്പിക്കാനാവില്ല. ക്രൈസ്തവികതയുടെ ഒരു ചെറുകണിക പോലും ഇക്കൂട്ടരുടെ വാക്കുകളിലോ പ്രതികരണങ്ങളിലോ ഇല്ല.
സഭയിലെ പ്രശ്നങ്ങള്‍ക്കു ക്രിസ്തീയമായ രീതിയില്‍ പരിഹാരം കാണുകയാണു വേണ്ടത്. അഞ്ചോ ആറോ പേരുള്ള എഎംടി എന്ന സഭാവിരുദ്ധ സംഘം അക്രമവും കലാപവും ആഹ്വാനം ചെയ്യുന്നതിലൂടെ അതിരൂപതയിലെ അഞ്ചു ലക്ഷത്തോളം വരുന്ന വിശ്വാസി സമൂഹത്തെ അപമാനിക്കുകയാണ്. കോലം കത്തിക്കാനെത്തിയവര്‍ തന്നെയാണ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അതിരൂപതയിലെ സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിനെയും മാര്‍ ജോസ് പുത്തന്‍വീട്ടിലിനെയും ഭീഷണിപ്പെടുത്തുകയും അശ്ലീലപ്രയോഗങ്ങളിലൂടെ ആക്ഷേപിക്കുകയും ചെയ്തത്.
ക്രിസ്മസ് ദിനത്തില്‍ കത്തീഡ്രല്‍ പള്ളിയിലെ പാതിരാ കുര്‍ബാനയില്‍ പങ്കെടുക്കരുതെന്നു മേജര്‍ ആര്‍ച്ച്ബിഷപ്പിനെ ഭീഷണിപ്പെടുത്തിയതും ഇക്കൂട്ടരാണ്.ആശയാധിഷ്ടിത പോരാട്ടങ്ങള്‍ പരാജയപ്പെടുന്നിടത്താണ് ഇത്തരം മര്‍ക്കടമുഷ്ടികള്‍ പ്രയോഗിക്കുന്നത്. വിരലിലെണ്ണാവുന്ന എഎംടിക്കാരെ ചിലര്‍ പ്രോത്സാഹിപ്പിക്കുന്നത് കുട്ടിക്കുരങ്ങന്മാരെക്കൊണ്ടു ചുടുചോറു വാരിക്കുന്നതു പോലെയാണ്. സഭയോടൊപ്പവും സഭയ്ക്കുവേണ്ടിയും എക്കാലവും ചേര്‍ന്നു നിന്നിട്ടുള്ള അല്മായ നേതൃത്വം എല്ലാ മെത്രാന്മാരെയും വൈദികരെയും ആദരിക്കുന്നു. അതിരൂപതയിലെ പ്രശ്നങ്ങള്‍ സമാധാനപരവും ക്രിസ്തീയമായും പരിഹരിക്കപ്പെടുന്നതിനു നാളിതുവരെ പ്രാര്‍ഥനയോടും സംയമനത്തിലുമാണു പ്രശ്നങ്ങളെ തങ്ങള്‍ സമീപിച്ചത്.
അതിരൂപതയെയും സഭയിലെ മെത്രാന്മാരെയും ഹീനമായ രീതിയില്‍ അവഹേളിക്കുന്നത് ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് തങ്ങള്‍ പരസ്യനിലപാട് സ്വീകരിക്കുന്നത്. കര്‍ദിനാളിന്റെ കോലം കത്തിച്ചതിലുള്ള പ്രതിഷേധം അതിരൂപതയിലെ മെത്രാന്മാരെ അറിയിച്ചിട്ടുണ്ടെന്നും അല്മായ നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറിയും അതിരൂപതയുടെ മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയുമായ അഡ്വ. ചാര്‍ളി പോള്‍, മിഷന്‍ലീഗ് മുന്‍ ദേശീയ, അതിരൂപത പ്രസിഡന്റ് ഡേവിസ് വല്ലൂരാന്‍, സിഎല്‍സി മുന്‍ സംസ്ഥാന പ്രസിഡന്റും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗവുമായിരുന്ന ഡെന്നീസ് കെ.ആന്റണി, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗവും കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രതിനിധിയുമായ സെമിച്ചന്‍ ജോസഫ്, സിഎല്‍സി മുന്‍ അതിരൂപത പ്രസിഡന്റ് ഷൈജോ പോള്‍, സീറോ മലബാര്‍ മതബോധന കമ്മീഷന്‍ അംഗം ഷാജി മാലിപ്പാറ, കേരള കാത്തലിക് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. വര്‍ഗീസ് കോയിക്കര, അതിരൂപത മതബോധന പ്രമോട്ടര്‍ സെബി കൂട്ടുങ്ങല്‍, കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബെന്നി ആന്റണി, കെസിബിസി ബൈബിള്‍ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ആന്റണി പാലിമറ്റം തുടങ്ങി അമ്പതോളം അല്മായ നേതാക്കളാണ് അതിരൂപതയിലെ വിശ്വാസി സമൂഹത്തിന്റെ നിലപാടുമായി രംഗത്തു വന്നിട്ടുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Religion,Action against Cardinal, Almayars were protested

Powered by Info News For You

Comments
Post a Comment