മുഖ്യമന്ത്രി പിണറായിയുടെ അമ്മയ്ക്ക് വിളിച്ച ആര്‍എസ്എസുകാരന്റെ ദുബൈയിലെ ജോലി തെറിച്ചു

ദുബൈ: (www.kvartha.com 06.06.2018) മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ ആര്‍എസ്എസുകാരന്റെ ദുബൈയിലെ ജോലി തെറിച്ചു. പിണറായി വിജയനെ കൊലപ്പെടുത്താന്‍ കേരളത്തിലേക്ക് വരുന്നുവെന്ന് ഭീഷണി മുഴക്കിയ കോതമംഗലം സ്വദേശി കൃഷ്ണകുമാര്‍ നായരെയാണ് അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓയില്‍ കമ്പനി ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്. രാവിലെ ഓഫീസിലെത്തിയപ്പോഴാണ് ജോലി പോയ കാര്യം അറിഞ്ഞതെന്ന് കൃഷ്ണകുമാര്‍ തന്നെ അറിയിച്ചു. ഇയാള്‍ ഇവിടെ റിഗ്ഗ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു.


ചൊവ്വാഴ്ച വൈകുന്നേരമാണ് പിണറായി വിജയനെ കൊലപ്പെടുത്താന്‍ താന്‍ കേരളത്തിലേക്ക് വരികയാണെന്ന തരത്തില്‍ കൊലവിളിയും ഭീഷമിയുമായി ഇയാള്‍ ഫേസ്ബുക്ക് ലൈവിലെത്തിയത്. മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും മന്ത്രി എം എം മണിക്കും നേരെ കടുത്ത അസഭ്യവര്‍ഷവും ഇയാള്‍ നടത്തി. താന്‍ ആര്‍എസ്എസുകാരനാണെന്ന് സ്വയം വിശേഷിപ്പിച്ച ഇയാള്‍ പഴയ കത്തികള്‍ മിനുക്കിയെടുക്കുമെന്നും മുഖ്യമന്ത്രിയുടെ അമ്മയ്ക്കും മകള്‍ക്കും വരെ അസഭ്യവര്‍ഷവും ചൊരിഞ്ഞിരുന്നു.

എന്നാല്‍ സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ വൈറലായതോടെ പ്രതിഷേധം ശക്തമായിരുന്നു. ഇതോടെ ഇയാള്‍ ക്ഷമാപണം നടത്തിയിരുന്നു. താന്‍ മദ്യലഹരിയിലായിരുന്നുവെന്നും മുഖ്യമന്ത്രിയോടും കുടുംബത്തോടും എം എം മണിയോടും ക്ഷമ ചോദിക്കുന്നുവെന്നുമുള്ള മാപ്പപേക്ഷയുമായാണ് കൃഷ്ണകുമാറിന്റെ പുതിയ വീഡിയോ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Related News:  കേരള വാര്‍ത്ത » മുഖ്യമന്ത്രിക്കെതിരെ കേട്ടാലറയ്ക്കുന്ന പൂരത്തെറിയുമായി ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകന്റെ എഫ് ബി ലൈവ്; പിണറായിയുടെ അമ്മയ്ക്കും മകള്‍ക്കും വരെ ലൈംഗീകാധിക്ഷേപം; വീഡിയോ

Keywords: Gulf, Kerala, CM, Pinarayi vijayan, Life Threat, RSS, BJP, LDF, Dubai, Politics, Social Network, FB live against CM Pinarayi Vijayan, Threatened against CM; Man dismissed from work


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?