പ്രണബ് മുഖര്‍ജി ആര്‍ എസ് എസ് ആസ്ഥാനത്തെത്തി; ഹെഡ്‌ഗെവാര്‍ ഇന്ത്യയുടെ വീരപുത്രന്‍; ആര്‍ എസ് എസ് സ്ഥാപകനെ വാനോളം പുകഴ്ത്തി മുന്‍ രാഷ്ട്രപതി

നാഗ്പുര്‍: (www.kvartha.com 07.06.2018) പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആര്‍ എസ് എസ് ആസ്ഥാനത്തെത്തി. ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗെവാറിനെ വാനോളം പുകഴ്ത്തിയാണ് മുഖര്‍ജി തുടങ്ങിയത്. ഹെഡ്‌ഗെവാര്‍ ഇന്ത്യയുടെ വീരപുത്രനാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ആര്‍എസ്എസ് സ്ഥാപക നേതാവ് ഹെഡ്‌ഗെവാറിന്റെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം, ഇന്ത്യയുടെ വീരപുത്രന് അഭിവാദ്യമര്‍പ്പിക്കാനാണ് താന്‍ ഇന്ന് ഇവിടെ എത്തിയതെന്നാണ് സന്ദര്‍ശക ഡയറിയില്‍ രേഖപ്പെടുത്തിയത്.


നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തിയ പ്രണബ് മുഖര്‍ജിയെ മോഹന്‍ ഭഗവത് സ്വീകരിച്ചു. രാഷ്ട്രീയ സ്വയം സേവകരുടെ ക്യാമ്പിനോട് അനുബന്ധിച്ച ചടങ്ങില്‍ സംബന്ധിക്കാനാണ് പ്രണബ് മുഖര്‍ജി എത്തിയത്. കോണ്‍ഗ്രസിന്റെ എതിര്‍പ്പ് മറികടന്നാണ് മുഖര്‍ജി ആര്‍എസ്എസിന്റെ ചടങ്ങില്‍ പങ്കെടുക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെ മുഖര്‍ജിയുടെ മകള്‍ തന്നെ നേരത്തെ രംഗത്തുവന്നിരുന്നു.

Keywords: India, News, Maharashtra, National, Mumbai, Pranab Mukherjee, President, RSS, Congress, RSS event in Nagpur: Pranab Mukherjee says 'Sardar Patel led consolidation of India', ends his speech with 'Vande Mataram'



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?