സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചു; കനത്ത മഴയിലും കാറ്റിലും റെയില്‍വേ ട്രാക്കിലേക്ക് മരം വീണ് ട്രെയിന്‍ ഗതാഗതം താറുമാറായി

തിരുവനന്തപുരം: (www.kvartha.com 09.06.2018) സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചു. കനത്ത മഴയിലും കാറ്റിലും റെയില്‍വേ ട്രാക്കിലേക്ക് മരം വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി. കടലുണ്ടി ലെവല്‍ക്രോസിന് സമീപം മരം വീണതിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍ മംഗലാപുരം പാതയില്‍ രണ്ടര മണിക്കൂറാണ് ട്രെയിന്‍ ഗതാഗതം തടസപെട്ടത്. ഒട്ടേറെ ട്രെയിനുകള്‍ കോഴിക്കോട് സ്‌റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ്. ഗതാഗതം പൂര്‍ണതോതിലാകാന്‍ സമയമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരത്തേക്കുള്ള ജനശദാബ്ദി ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.

കോഴിക്കോട് ഭാഗത്തേക്കുള്ള റെയില്‍വേ പാളത്തില്‍ വൈദ്യുതിക്കമ്പിക്കു മുകളിലൂടെ രാവിലെ ആറരയ്ക്കാണു മരം വീണത്. ഒന്‍പതോടെ മരം മുറിച്ചു മാറ്റിയെങ്കിലും ഒരു പാളത്തിലൂടെയേ ട്രെയിനുകള്‍ കടത്തിവിടുന്നുള്ളൂ. തിരുവനന്തപുരം - മംഗലാപുരം എക്‌സ്പ്രസ് രാവിലെ ആറു മുതല്‍ വള്ളിക്കുന്ന് റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടു. ഒന്നാംട്രാക്കിലെ മരം നീക്കി, വൈദ്യുതിലൈനിന്റെ കേടുപാടുകള്‍ തീര്‍ത്താലേ യാത്ര തുടരാനാകൂ.

Tree felled trains delayed,Thiruvananthapuram, News, Rain, Mangalore, Train, Kozhikode, Kottayam, Kerala

അതിനിടെ, കോട്ടയം അതിരമ്പുഴ പാറോലിക്കല്‍ ഭാഗത്ത് റെയില്‍വേ ഗേറ്റിന് മുന്നില്‍ മരക്കൊമ്പ് ഒടിഞ്ഞുവീണു. തൊട്ടടുത്ത നിമിഷം വേഗത്തിലെത്തിയ ഗുഡ്‌സ് ട്രെയിന്‍ ഇവയെ ഇടിച്ചു തെറിപ്പിച്ച ശേഷമാണ് നിന്നത്. റെയില്‍വേ ജീവനക്കാര്‍ ചില്ലകള്‍ വെട്ടിമാറ്റി. ഗതാഗതം പുനഃസ്ഥാപിച്ചു.

കണ്ണൂര്‍ റെയില്‍വേസ്‌റ്റേഷന്‍ കെട്ടിടത്തിലെ ജനല്‍ച്ചില്ലുകള്‍ കാറ്റില്‍ തകര്‍ന്നു. മംഗലാപുരം ഭാഗത്തേക്കുള്ള റെയില്‍വേ സ്‌റ്റേഷനുകളിലോ ട്രാക്കിലോ വലിയ പ്രശ്‌നങ്ങളില്ല. ഷൊര്‍ണൂര്‍ ഭാഗത്തുനിന്ന് എത്തേണ്ട ട്രെയിനുകളെല്ലാം അനിശ്ചിതമായി വൈകുന്നതു യാത്രക്കാരെ വലച്ചു. രാവിലെ 9.20ന് കണ്ണൂരില്‍ എത്തേണ്ടിയിരുന്ന യശ്വന്ത്പുര്‍ - കണ്ണൂര്‍ എക്‌സ്പ്രസ് മൂന്നര മണിക്കൂറും തിരുവനന്തപുരം - നിസാമുദ്ദീന്‍ വീക്കിലി സൂപ്പര്‍ഫാസ്റ്റ് രണ്ടുമണിക്കൂറും കോയമ്പത്തൂര്‍ - മംഗലാപുരം ഇന്റര്‍സിറ്റി ഒരുമണിക്കൂറും തൃശൂര്‍ - കണ്ണൂര്‍ പാസഞ്ചര്‍ ഒന്നരമണിക്കൂറും വൈകുമെന്നാണ് അറിയുന്നത്.

അതിനിടെ ശനിയാഴ്ച രാവിലെ തുടങ്ങിയ കനത്ത മഴയില്‍ ഇടുക്കി ജില്ലയില്‍ വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കരുത്തൊടി മേപ്പാറക്കല്‍ വീടിന് മുകളില്‍ മരം വീണ് നാല് പേര്‍ക്ക് പരിക്കേറ്റു. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ രാവിലെ മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്.

Keywords: Tree felled trains delayed,Thiruvananthapuram, News, Rain, Mangalore, Train, Kozhikode, Kottayam, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?