പാരിപ്പള്ളി മെഡിക്കല്‍ കോളജ്: കുപ്രചാരണങ്ങള്‍ ഫലിച്ചില്ല, വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന് അനുമതി ലഭിച്ചതായി മന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം: (www.kvartha.com 03.06.2018) പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 2018 - 19 വര്‍ഷം 100 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. എംസിഐയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ചയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. അന്തിമ ഉത്തരവ് വന്നതോടെ അടുത്ത ബാച്ച് എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.
ചില സ്വകാര്യ ആശുപത്രികളെ സഹായിക്കാനായി പാരിപ്പള്ളി മെഡിക്കല്‍ കോളജിന് അംഗീകരം ലഭിക്കില്ലെന്ന് കുപ്രചാരണം നടത്തിയവര്‍ക്കുള്ള മറുപടി കൂടിയാണിതെന്ന് മന്ത്രി വ്യക്തമാക്കി. എംസിഐയുടെ അംഗീകാരം ലഭിച്ചതോടെ കൂടുതല്‍ സാധാരണക്കാരായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള അവസരമാണ് ഉണ്ടായിരിക്കുന്നത്.
സര്‍ക്കാരിന്റെ ശ്രമഫലമായി ഇക്കഴിഞ്ഞ അധ്യയന വര്‍ഷം 100 വിദ്യാര്‍ത്ഥികളെയാണ് ഇവിടെ പ്രവേശിപ്പിച്ചത്. കേളജ് തുടങ്ങി അധികനാളാകുന്നതിനു മുമ്പ് നടന്ന എംസിഐ ഇന്‍സ്‌പെക്ഷനില്‍ ആശുപത്രിയുടെ നിലവിലുള്ള സംവിധാനങ്ങളില്‍ ചില പോരായ്മകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഈ പോരായ്മകള്‍ ഉടന്‍ പരിഹരിക്കുകയും ഡിഎംഇയും കൊല്ലം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളും അടങ്ങുന്ന സംഘം ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടുണ്ടാക്കി എംസിഐ ഉന്നതാധികാര സമിതിയെ സമീപിക്കുകയും ചെയ്തു. തുടര്‍ന്ന് കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിപ്പിച്ച് ഈ അധ്യയന വര്‍ഷത്തേയ്ക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.
കൊല്ലം ജില്ലയിലെ സാധാരണക്കാരുടേയും തൊഴിലാളികളുടേയും പ്രധാന ചികിത്സാ കേന്ദ്രമായി ഈ മെഡിക്കല്‍ കോളജിനെ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഘട്ടം ഘട്ടമായുള്ള നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഈ മെഡിക്കല്‍ കോളജിന് മാത്രമായി 473 തസ്തികകളാണ് സൃഷ്ടിച്ചിട്ടുള്ളത്. അത്യാധുനിക സൗകര്യങ്ങളുള്ള അത്യാഹിത വിഭാഗം, ഓപ്പറേഷന്‍ തീയറ്ററുകള്‍, ലേബര്‍ റൂം, കാരുണ്യ ഫാര്‍മസി, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്ക് എന്നിവയെല്ലാം ഈ സര്‍ക്കാര്‍ വന്നതിന് ശേഷമാണ് ഒരുക്കിയത്. കൊല്ലം മെഡിക്കല്‍ കോളജിന് പ്രത്യേക പരിഗണന നല്‍കി എട്ട് കോടി ചെലവഴിച്ച് കാത്ത് ലാബ് സൗകര്യവും 12 യൂണിറ്റുകളുള്ള ഒരു ഡയാലിസിസ് യൂണിറ്റും ഉടന്‍ സ്ഥാപിക്കും. ആധുനിക സംവിധാനങ്ങളോടുകൂടി സ്ഥാപിച്ച കാത്ത് ലാബ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thiruvananthapuram, Medical College, Minister, Health Minister, Paripally medical college gets nod to admit 100 students.

Powered by Info News For You

Comments
Post a Comment