കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചും നേതൃമാറ്റം ആവശ്യപ്പെട്ടും കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം
തിരുവനന്തപുരം: (www.kvartha.com 02.06.2018) രാമേശ്വരത്തെ ക്ഷൗരം പോലെയായി പാര്‍ട്ടിയിലെ പുനസംഘടന എന്നും കാലികമായ സാക്ഷരതയുള്ള പുതുതലമുറയിലേക്ക് നേതൃത്വം മാറണമെന്നും വീക്ഷണം അഭിപ്രായപ്പെടുന്നു. വേണം കോണ്‍ഗ്രസിന് രണോന്മുഖ നേതൃത്വം എന്ന തലക്കെട്ടിലാണ് വീക്ഷണത്തിന്റെ മുഖപ്രസംഗം.
ചെങ്ങന്നൂര്‍ തോല്‍വിയില്‍ പാര്‍ട്ടിയെയും മുന്നണിയും വിമര്‍ശിക്കുന്ന വീക്ഷണം പാര്‍ട്ടി സംവിധാനത്തിന് ദൗര്‍ബല്യത്തെയാണ് വിരല്‍ചൂണ്ടുന്നത്. കെപിസിസിയും ഡിസിസിയും സംഘടിപ്പിക്കാനാണ് നേതാക്കളുടെ താല്‍പര്യം. പാര്‍ട്ടിയുടെ നട്ടെല്ലും നാഡീവ്യൂഹങ്ങളും ആയ മണ്ഡലം കമ്മിറ്റികളും ഇപ്പോള്‍ ജഡാവസ്ഥയില്‍ ആണ്. പുനസംഘടന ഇപ്പോള്‍ എത്തിനില്‍ക്കുന്നത് രാമേശ്വരത്തെ ക്ഷൗരം പോലെയാണ്. ആളും ആരവവുമായി ഡല്‍ഹിയിലേക്ക് കയറുകയും കരിയില പോലെ തിരികെ വരികയുമാണ് നേതാക്കള്‍ ചെയ്യുന്നത്. പെട്ടി പേറുന്ന വരെ മാറ്റി കര്‍മ്മശേഷിയുള്ള വരെ ബൂത്ത് തലം മുതല്‍ കണ്ടെത്തണമെന്ന് മുഖപ്രസംഗം ആവശ്യപ്പെടുന്നു.
പാര്‍ട്ടി മുന്നണി നേതൃത്വങ്ങളെയും വീക്ഷണം വിമര്‍ശിക്കുന്നുണ്ട്. ശക്തരായ പ്രതികളുമായി ഏറ്റുമുട്ടാന്‍ ആവണക്കെണ്ണ കഴിച്ച് വയറുമായി രംഗത്തിറങ്ങിയിട്ട് കാര്യമില്ലെന്ന് പാര്‍ട്ടി മുഖപത്രം പറയുന്നു. നേതൃത്വത്തില്‍ ജൂബിലി പലകുറി ആഘോഷിച്ച നേതാക്കള്‍ പുതുതലമുറയുടെ ഉപദേശികളും മാര്‍ഗ്ഗ നിര്‍ദേശകരുമായി മാറണം. രാഷ്ട്രീയ പ്രതിബദ്ധതയും കാലികമായ സാക്ഷരതയുള്ള തലമുറയിലേക്ക് കോണ്‍ഗ്രസ് നേരത്തെ മാറണമെന്നും വീക്ഷണം ആവശ്യപ്പെടുന്നു.
മതസാമുദായിക നേതാക്കളുടെ പിറകെ പോകാതെ ദളിത് ആദിവാസി ഊരുകളിലേക്കും കടലോരങ്ങളിലെ കൂരകളിലേക്കും നേതാക്കള്‍ പോകണം. പാര്‍ട്ടിക്കും മുന്നണിക്കും കായചികിത്സ നടത്താന്‍ ഐ സി സി ഇടപെടണമെന്നും വീക്ഷണം കുറിക്കുന്നു.
Keywords: Kerala,News,Politics,Congress,Mouthorgan,Rameswaram, Thiruvananthapuram, Mouth organ against Congress.

Powered by Info News For You

Comments
Post a Comment