ഒന്നു മുതല്‍ ഏഴുവരെയുള്ള സര്‍ക്കാര്‍ സ്‌കൂളുകള്‍ സ്മാര്‍ട്ടാകുന്നു

കാസര്‍കോട്: (www.kasargodvartha.com 02.06.2018) കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നുമുതല്‍ ഏഴ് വരെയുള്ള എല്ലാ ക്ലാസുകളും സ്മാര്‍ട്ടാക്കുമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഈ വര്‍ഷത്തെ തന്റെ എംഎല്‍എ ഫണ്ടില്‍ നിന്നും മൂന്നു കോടി രൂപ മുടക്കി 487 ക്ലാസ് മുറികള്‍ സ്മാര്‍ട്ടാക്കാന്‍ നടപടി സ്വീകരിച്ചതായി മന്ത്രി അറിയിച്ചു.


കഴിഞ്ഞവര്‍ഷം മടിക്കൈ, കിനാനൂര്‍-കരിന്തളം പഞ്ചായത്തുകളിലെ 48 ക്ലാസ് മുറികള്‍ സ്മാര്‍ട്ടാക്കുന്നതിന് ഭരണാനുമതി ലഭിച്ച് കെല്‍ട്രോണ്‍ നടപടികള്‍ തുടങ്ങിയതായും മന്ത്രി പറഞ്ഞു. ഇതോടെ  ഒന്നുമുതല്‍ എഴ് വരെയുള്ള സര്‍ക്കാര്‍ സ്‌കൂള്‍ ക്ലാസ് മുറികള്‍ മുഴുവന്‍ സ്മാര്‍ട്ടാകുന്ന ആദ്യ മണ്ഡലമാകും കാഞ്ഞങ്ങാട്.

Keywords: Kerala, kasaragod, news, school, Kanhangad, Madikai, Karinthalam, Education, Govt schools will be smart



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?