ട്രംപും ഉന്നും സമാധാന കരാറില്‍ ഒപ്പുവച്ചു; ഭൂതകാലം മറക്കാമെന്ന് കിം, ഇനി വൈറ്റ് ഹൗസില്‍ കാണാമെന്ന് ട്രംപ്
സിംഗപ്പൂര്‍: (www.kvartha.com 12.06.2018) അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും തമ്മില്‍ സമാധാന കരാറില്‍ ഒപ്പുവച്ചു. ഇതോടൊപ്പം അമേരിക്ക സന്ദര്‍ശിക്കാനും ഉന്നിനെ ട്രംപ് ക്ഷണിച്ചു. ഉന്നുമായുള്ള കൂടിക്കാഴ്ച താന്‍ പ്രതീക്ഷിച്ചതിലും നല്ലതായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. മാത്രമല്ല, ഉത്തര കൊറിയയുമായി നല്ല ബന്ധം ഉണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സിംഗപ്പൂരിലെ കാപ്പെല്ല പഞ്ചനക്ഷത്ര ഹോട്ടലില്‍ ചൊവ്വാഴ്ച രാവിലെ 6.30മണിക്ക് നടന്ന ചരിത്ര കൂടിക്കാഴ്ച 45 മിനിട്ട് നീണ്ടു. തുടര്‍ ചര്‍ച്ചകളും ആണവ നിരായുധീകരണവും ഉറപ്പുനല്‍കിയാണ് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെയും ഉത്തര കൊറിയന്‍ ഭരണത്തലവന്‍ കിം ജോങ് ഉന്നിന്റെയും ആദ്യ കൂടിക്കാഴ്ച.
കൂടിക്കാഴ്ചയോടെ തങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ വളരെയധികം പുരോഗതിയുണ്ടായിട്ടുണ്ടെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. വളരെ പ്രത്യേകതയുള്ള ബന്ധം തങ്ങള്‍ക്കിടയില്‍ ഉടലെടുത്തിട്ടുണ്ട്. ഉത്തര കൊറിയയിലെ ആണവനിരായുധീകരണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് ആരംഭിക്കും. കിമ്മുമായി തുടര്‍ന്നും കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. കിം ജോങ്ങിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ചരിത്രത്തിൽ ആദ്യമായാണ് ഭരണത്തിലിരിക്കുന്ന അമേരിക്കൻ പ്രസിഡന്റും ഉത്തരകൊറിയൻ മേധാവിയും നേരിൽ കാണുന്നത്. അണവായുധ, മിസൈൽ പരീക്ഷണങ്ങൾ നടത്തിയും മൂർച്ചയുള്ള വാക്കുകൾ പ്രയോഗിച്ചും അമേരിക്കയെ നിരന്തരം പ്രകോപിപ്പിച്ച കിം ഈ വർഷത്തിന്റെ തുടക്കംമുതൽ സ്വീകരിച്ച അനുനയ സമീപനത്തിന്റെ അന്തിമ ഫലമാണ് ഉച്ചകോടി. ആണവ നിരായുധീകരണത്തിനുള്ള ഉത്തര കൊറിയയുടെ സമ്മതം മാത്രമാണ് ഉച്ചകോടിയിൽ അമേരിക്ക പ്രതീക്ഷിക്കുന്ന ഏക കാര്യമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഏഴുപതിറ്റാണ്ടോളം ശത്രുപക്ഷത്തായിരുന്ന യു.എസുമായി പുതിയ സൗഹൃദ മാരംഭിക്കാമെന്നാണ് ഉത്തരകൊറിയയുടെ കണക്കുകൂട്ടൽ.
അതേസമയം, സമാധാനത്തിലേക്കുള്ള ചുവടുവയ്പായിരിക്കും കൂടിക്കാഴ്ചയെന്ന് കിം ജോങ് ഉന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ലോകമെമ്പാടുമുള്ളവര്‍ ഈ നിമിഷം കാണുകയാണെന്ന് എനിക്കറിയാം. പലരും ചിന്തിക്കുന്നത് ഇതൊരു ഫാന്റസി, സയന്‍സ് ഫിക്ഷന്‍ ചലച്ചിത്രത്തിലെ രംഗമാണെന്നായിരിക്കും. ഉച്ചകോടിയെക്കുറിച്ചുള്ള അവിശ്വാസങ്ങളും ഊഹാപോഹങ്ങളും ഞങ്ങള്‍ മറികടക്കും. മുന്‍കാലങ്ങളിലെ മുന്‍വിധികളും വ്യവഹാരങ്ങളുമാണ് ഇത്രയും കാലം തടസമായിരുന്നത്. അവയൊക്കെ മറികടന്നാണ് ഇന്നിപ്പോള്‍ ഇവിടെയെത്തിയിരിക്കുന്നതെന്നും കിം പറയുന്നു.
സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. കാപ്പെല്ല ഹോട്ടലിലെത്തിയ ഇരു നേതാക്കളും രണ്ട് തവണ ഹസ്തദാനം ചെയ്തു. 45 മിനിട്ടിന് ശേഷം രാവിലെ 7.29ന് ഇരു സംഘങ്ങളും ഒരു മേശയ്ക്ക് ഇരുപുറമിരുന്ന് ചര്‍ച്ച ആരംഭിച്ചു . വിദേശകാര്യ മന്ത്രി റി യോങ് ഹോ, വിശ്വസ്തനും യുഎസുമായുള്ള ചര്‍ച്ചയുടെ സൂത്രധാരനുമായ കിം യോങ് ചോല്‍ എന്നിവരാണ് കിമ്മിനൊപ്പം ചര്‍ച്ചയ്‌ക്കെത്തിയത്. സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെ, സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍, വൈറ്റ്ഹൗസ് സ്റ്റാഫ് മേധാവി ജോണ്‍ കെല്ലി, പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് എന്നിവര്‍ ട്രംപിനൊപ്പവുമെത്തിയിരുന്നു.
അതിനിടെ ആണവ നിരായുധീകരണത്തിന് ഉത്തരകൊറിയ തയ്യാറായില്ലെങ്കില്‍ ഈ കൂടിക്കാഴ്ച ഫലമില്ലാതെ പോകുമെന്ന് വിലയിരുത്തുന്നവരുമുണ്ട്. അടച്ചിട്ട മുറിയില്‍ ഇരുരാഷ്ട്രത്തലവന്മാരും പരിഭാഷകരും മാത്രമായിട്ടായിരുന്നു ആദ്യ ചര്‍ച്ച നടന്നത്. ഇതുവരെ ഫോണില്‍ പോലും രണ്ടു രാജ്യങ്ങളിലെയും ഭരണാധികാരികള്‍ സംസാരിച്ചിട്ടില്ല എന്നതുകൊണ്ട് പുതിയ ചരിത്രമാണ് ഇതിലൂടെ കുറിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: North Korea summit: Trump, Kim sign "comprehensive" document, Singapore, Meeting, News, Politics, Trending, America, North Korean leader, Video, World.

Powered by Info News For You

Comments
Post a Comment