അധ്യാപകന്റെ കൊല: എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ ട്രെയിനിംഗ് ക്യാമ്പില്‍ നിന്നും അറസ്റ്റു ചെയ്തു

ചീമേനി: (www.kasargodvartha.com 20.06.2018) അധ്യാപകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ ട്രെയിനിംഗ് ക്യാമ്പില്‍ നിന്നും അറസ്റ്റു ചെയ്തു. നാലിലാംകണ്ടം ഗവ. യു പി സ്‌കൂളിലെ അധ്യാപകന്‍ ആലന്തട്ടയിലെ രമേശനെ (50) തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആലന്തട്ടയിലെ എ. അഭിജിത്തിനെ (20)യാണ് ബെല്‍ഗാമിലെ എയര്‍ഫോഴ്‌സ് ട്രെയിനിംഗ് ക്യാമ്പില്‍ നിന്നും ചീമേനി എസ് ഐ രാജഗോപാലന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

കേസില്‍ നേരത്തെ മൂന്നു പേരെ കേസ് അന്വേഷിക്കുന്ന നീലേശ്വരം സിഐ വി ഉണ്ണികൃഷ്ണനും ചീമേനി എസ്ഐ എം ഇ രാജഗോപാലും ചേര്‍ന്ന് അറസ്റ്റുചെയ്തിരുന്നു. കയ്യൂര്‍ ആലന്തട്ടയിലെ ജയനീഷ് (28), തമ്പാന്‍ (50), ജയകൃഷ്ണൻ  (30) എന്നിവരാണ് അറസ്റ്റിലായത്. മാര്‍ച്ച് ആറിനാണ് മകനോടൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന രമേശന്‍ മാസ്റ്ററെ വീട്ടിന് സമീപം വെച്ച് തലയ്ക്കടിച്ചത്. നാല് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് മംഗളൂരു ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്.

Related News:
അധ്യാപകന്റെ കൊലപാതകം: അയല്‍വാസികളായ രണ്ട് പേര്‍ അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, cheemeni, camp, Training, arrest, Crime, Murder-case, Top-Headlines, Teacher's murder; Air force officer arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?