റോഡ് കയ്യേറി ഗെയിലിന്റെ കെട്ടിട നിര്‍മാണം; പ്രതിഷേധവുമായി മുസ്ലിം ലീഗ് രംഗത്ത്
മുളിയാര്‍: (www.kasargodvartha.com 19.06.2018) റോഡ് കയ്യേറി ഗെയില്‍ നിര്‍മിക്കുന്ന കെട്ടിട നിര്‍മാണത്തിനെതിരെ പ്രതിഷേധവുമായി മുസ്ലിം ലീഗ് രംഗത്തുവന്നു. ബേവിഞ്ച- എട്ടാംമൈലിലാണ് പൊതുമരാമത്ത് റോഡരികില്‍ കെട്ടിട നിര്‍മ്മാണ ചട്ടം ലംഘിച്ച് ഗെയില്‍ പൈപ്പ് ലൈന്‍ ഗ്യാസ് പദ്ധതിക്കായി കെട്ടിടം നിര്‍മ്മിക്കുന്നത്. ഇത് അടിയന്തിരമായി നിര്‍ത്തിവെക്കണമെന്ന് മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.
കലക്ടര്‍ ഇടപെട്ട് നിര്‍മാണ പ്രവര്‍ത്തനം തടയണമെന്ന് മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി എസ്.എം.മുഹമ്മദ് കുഞ്ഞി എന്നിവര്‍ ആവശ്യപ്പെട്ടു. ജനപ്രതിനിധികളോടോ നാട്ടുകാരോടോ പോലും ആലോചിക്കാതെ വീതി കുറഞ്ഞ റോഡരികില്‍ ഗതാഗതം തടസപ്പെടുത്തുന്ന രീതിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നത്. ഇതിന് ഭരണകക്ഷി നേതാക്കളുടെയും, ജനപ്രതിനിധികളുടെയും മൗനാനുവാദമുണ്ടെന്നും മുസ്ലിം ലീഗ് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.
മൂന്ന് സെന്റ് ഭൂമിയുള്ള പാവപ്പെട്ടവരോടു പോലും ചട്ടങ്ങളും, നിയമങ്ങളും ചൂണ്ടിക്കാട്ടി താമസത്തിന് വീട് നിര്‍മിക്കാന്‍ അനുമതി നല്‍കാത്ത അധികൃതരാണ് ഗെയിലിന്റെ ഈ അനധികൃത നിര്‍മാണ പ്രവര്‍ത്തനത്തിനു നേകെ കണ്ണടയ്ക്കുന്നത്. നിര്‍മ്മാണം നിര്‍ത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും മുസ്ലിം ലീഗ് മുന്നറിയിപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Muliyar, Muslim-league, Gas pipe line, Road, Gail pipe line construction in Road side; Protest
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment