ക്രിമിനലുകളായ പോലീസുകാരെ പിരിച്ചുവിടണം; നന്നാകാത്ത പോലീസുകാരെ സര്‍ക്കാര്‍ നന്നാക്കുമെന്നും കോടിയേരി

കണ്ണൂര്‍: (www.kvartha.com 06.06.2018) ക്രിമിനലുകളായ പോലീസുകാരെ പിരിച്ചുവിടണമെന്നും വരാപ്പുഴയടക്കമുള്ള കേസുകളില്‍ ഈ നടപടി പരിശോധിച്ചുവരികയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പോലീസില്‍ ചെറിയൊരു വിഭാഗം ക്രിമിനല്‍ പശ്ചാത്തലമുള്ളരാണ്. നന്നാകാത്ത പോലീസുകാരെ സര്‍ക്കാര്‍ നന്നാക്കുമെന്നും അദ്ദേഹം പറഞ്ഞു. പോലീസിലെ രാഷ്ട്രീയവത്കരണത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കോടിയേരിയുടെ ഈ മറുപടി. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ മാധ്യമങ്ങള്‍ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണെന്നും കോടിയേരി അറിയിച്ചു. സിപിഎം മേഖലാ റിപ്പോര്‍ട്ടിങ്ങിന് എത്തിയതായിരുന്നു കോടിയേരി.

നിലവിലെ പോലീസ് അസോസിയേഷന്റെ ഭാഗമായുള്ള ഒരു പോലീസുകാരന്റെ പേരിലും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ല. പോലീസ് സേനയ്ക്കുള്ളില്‍ ആരോപണ വിധേയരായിട്ടുള്ളവര്‍ ആരും തന്നെ ഇപ്പോഴത്തെ പോലീസ് അസോസിയേഷന്റെ ഭാഗമായിട്ടുള്ളവരല്ല. മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പോലീസ് അസോസിയേഷന്റെ ഭാഗമായി പ്രവര്‍ത്തിച്ചവരാണ് ഇപ്പോള്‍ ആരോപണത്തില്‍പെട്ടിരിക്കുന്നത്. അതിനാല്‍ തന്നെ ഇതിനകത്തെ കളി വ്യക്തമാണല്ലോ എന്നും കോടിയേരി വ്യക്തമാക്കി.

Police Criminals Should Be Terminated; Kodiyeri Balakrishnan, Kannur, News, Politics, UDF, Criticism, Kodiyeri Balakrishnan, Criminal Case, Media, Police, Kerala

കെവിന്‍ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എ.എസ്.ഐ ബിജു ഉമ്മന്‍ചാണ്ടിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനാണ്. ഉമ്മന്‍ചാണ്ടിയുടെ കൂടെ സുരക്ഷാ ചുമതലയും വഹിച്ചിട്ടുണ്ട് ഇയാള്‍. യു.ഡി.എഫിന്റെ കാലത്തെ പോലീസ് അസോസിയേഷന്റെ ജില്ലാ ഭാരവാഹിയുമായിരുന്നു ഈ എ.എസ്.ഐയെന്നും കോടിയേരി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police Criminals Should Be Terminated; Kodiyeri  Balakrishnan, Kannur, News, Politics, UDF, Criticism, Kodiyeri Balakrishnan, Criminal Case, Media, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?