മുഖം മിനുക്കിയ കോയിക്കല്‍ കൊട്ടാരം നാടിനു സമര്‍പ്പിച്ചു


തിരുവനന്തപുരം: (www.kvartha.com 31.05.2018) അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി നവീകരിച്ച നെടുമങ്ങാട് കോയിക്കല്‍ കൊട്ടാരം സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തു. കൊട്ടാരവളപ്പില്‍ നടന്ന ചടങ്ങില്‍ പുരാവസ്തു-പുരാരേഖാ വകുപ്പു മന്ത്രി ശ്രീ രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് കൊട്ടാരം നാടിനു സമര്‍പ്പിച്ചത്. 

കൊട്ടാരത്തിന്റെ രണ്ടാംഘട്ട നവീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 66 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സന്ദര്‍ശകര്‍ക്ക് സൗകര്യങ്ങളൊരുക്കാനും സൗന്ദര്യവല്‍കരണ നടപടികള്‍ക്കുമായാണ് ഈ തുക വിനിയോഗിക്കുന്നത്. 

 Kerala, News, Thiruvananthapuram, Koyikkal Palace, Koyikkal Palace Museum opened for public post refurbishment.

പൈതൃക മ്യൂസിയങ്ങള്‍ പോയ കാലത്തെ അധികാര ചിഹ്നങ്ങളാണ്. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം മനസിലാക്കുന്നതിന് യുവജനങ്ങള്‍ താല്പര്യം കാണിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. 

കൊട്ടാരം മ്യൂസിയത്തില്‍ അപൂര്‍വ നാണയങ്ങളും നാടന്‍ കലാവസ്തുക്കളുമുള്ളതുകൊണ്ട് കൊട്ടാരത്തിന് മതിയായ സുരക്ഷിതത്വം ഏര്‍പ്പെടുത്തണമെന്ന് ചടങ്ങില്‍ ആധ്യക്ഷം വഹിച്ച സി ദിവാകരന്‍ എംഎല്‍എ ആവശ്യപ്പെട്ടു. സാംസ്‌കാരിക പൈതൃകം മനസിലാക്കുന്നതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന സന്ദര്‍ശകരുടെ സൗകര്യാര്‍ഥം ഇവിടെ ഗവേഷണകേന്ദ്രം സ്ഥാപിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. 

സംസ്ഥാന പുരാവസ്തു വകുപ്പ് സമര്‍പ്പിച്ച പദ്ധതിയനുസരിച്ച് കൊട്ടാരത്തിന്റെ നവീകരണത്തിനാവശ്യമായ അഞ്ചു കോടി രൂപ നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഏറ്റിരുന്നെങ്കിലും പുരാവസ്തു വകുപ്പ് അനുവദിച്ച 3.5 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചിട്ടുള്ളത്. ഇതില്‍ 2.25 കോടി രൂപ ചെലവാക്കിയാണ് ഇപ്പോഴത്തെ നവീകരണനടപടികള്‍ പൂര്‍ത്തിയാക്കിയത്. 

കൊട്ടാരത്തെക്കുറിച്ച് തയാറാക്കിയ ലഘുലേഖ നെടുമങ്ങാട് നഗരസഭാ അധ്യക്ഷന്‍ ചെറ്റച്ചല്‍ സഹദേവനു കോപ്പി നല്‍കി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പ്രകാശനം ചെയ്തു. ഡോ എ സമ്പത്ത് എംപി, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, കേരള മ്യൂസിയം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ആര്‍. ചന്ദ്രന്‍പിള്ള, നെടുമങ്ങാട് നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ലേഖാ വിക്രമന്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹരികേശന്‍ നായര്‍, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ മധു, വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടിആര്‍ സുരേഷ്‌കുമാര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ഗീതാകുമാരി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഹിയാനത്ത് ബീവി, സാംസ്‌കാരിക വകുപ്പ് അഡിഷനല്‍ സെക്രട്ടറി കെ.ഗീത, മ്യൂസിയം-മൃഗശാലാ വകുപ്പ് ഡയറക്ടര്‍ എം.കെ. ഗംഗാധരന്‍, പുരാരേഖാ വകുപ്പ് ഡയറക്ടര്‍ പി.ബിജു, ആറ?ുള വാസ്തുവിദ്യാ ഗുരുകുലം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ടികെ കരുണദാസ്, തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. 
 പുരാവസ്തുവകുപ്പ് ഡയറക്ടര്‍ ജെ രജികുമാര്‍ സ്വാഗതവും ക്യൂറേറ്റര്‍ ആര്‍ രാജേഷ് കുമാര്‍ നന്ദിയും പറഞ്ഞു. 

പരമ്പരാഗത നാലുകെട്ട് ശൈലിയില്‍ 1670-ല്‍ വേണാട് റീജന്റ് ഉമയമ്മ റാണിയുടെ കാലത്താണ് കോയിക്കല്‍ കൊട്ടാരം നിര്‍മിച്ചത്. 1980 മുതല്‍ പുരാവസ്തു വകുപ്പിന്റെ അധീനതയിലും സംരക്ഷണത്തിലുമാണിത്. പൈതൃക മ്യൂസിയം 1992-ലാണ് പ്രവര്‍ത്തനമാരംഭിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ 'കേരളം' ചരിത്ര പൈതൃക മ്യൂസിയം ആണ് നവീകരണ ജോലികള്‍ ഏറ്റെടുത്തത്. ഗോത്ര വര്‍ഗ സംസ്‌കൃതി മുതല്‍ പല സംസ്‌കാരങ്ങളുടെയും ശേഷിപ്പുകളായ അപൂര്‍വ നാണയങ്ങള്‍ നാടന്‍ കലാ വസ്തുക്കള്‍, പൂരാതനകാലത്ത് ഉപയോഗിച്ചിരുന്ന വീട്ടുപകരണങ്ങള്‍, സംഗീതോപകരണങ്ങള്‍ ആയുധങ്ങള്‍ എന്നിവ ഇവിടെ പ്രദര്‍ശനത്തിനുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Koyikkal Palace, Koyikkal Palace Museum opened for public post refurbishment. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?