കൈക്കൂലിയില്‍ ഒന്നാമന്‍! മോട്ടോര്‍ വാഹനവകുപ്പില്‍ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റം കിട്ടാന്‍ ഉദ്യോഗസ്ഥരില്‍ പിടിവലി

കാസര്‍കോട്: (www.kasargodvartha.com 12.06.2018) അച്ചടക്ക നടപടിക്ക് വിധേയമാകുന്നവരെയും ഭരണക്കാര്‍ക്ക് ഇഷ്ടപ്പെടാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും നാടുകടത്തുന്ന ജില്ലയായ കാസര്‍കോടേക്കു സ്ഥലംമാറ്റം കിട്ടാന്‍ മോട്ടോര്‍ വാഹന വകുപ്പില്‍ പിടിവലി. കാസര്‍കോട്ടു നിന്നുള്ള കൈക്കൂലി തന്നെയാണ് മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് കാസര്‍കോട് ഇഷ്ടജില്ലയായത്. ഇവിടത്തെ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍നിന്നും വന്‍ വരുമാനമാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നത്. വെഹിക്കിള്‍ ഇന്‍സ്പക്ടര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ തുടങ്ങിയവര്‍ക്ക് കാസര്‍കോടിന് പുറമെ വയനാട്, പാലക്കാട് ജില്ലകളില്‍ നിയമനം കിട്ടാനും ഏറെ താല്‍പ്പര്യമാണ്.

കഴിഞ്ഞദിവസം പുറത്തിറക്കിയ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കരട് സ്ഥലംമാറ്റപ്പട്ടികയില്‍ ഏറ്റും കൂടുതല്‍ അപേക്ഷകള്‍ കാസര്‍കോട്ടേക്കായിരുന്നു. വയനാടും, പാലക്കാടും പിന്നാലെയുണ്ട്. ചെക്‌പോസ്റ്റുകളിലെത്താന്‍ വലിയ ചരടുവലികള്‍ വകുപ്പിനുള്ളില്‍ നടക്കുന്നുണ്ട്. എല്ലാ വകുപ്പുകളിലും നടപടിയെടുക്കുന്നവരെ പറഞ്ഞുവിടാനുള്ള സൗകര്യപ്രദമായ സ്ഥലമായി ഇപ്പോഴും കരുതുന്നത് കാസര്‍കോടിനെ തന്നെയാണ്. ഈ പ്രവണത ജില്ലയുടെ വികസനത്തെ ബാധിക്കുണ്ട്. നടപടിയുടെ ഭാഗമായി എത്തുന്നവരുടെ ആത്മാര്‍ഥതയില്ലായ്മയാണു കാരണം.

Kasaragod, Kerala, News, Top-Headlines, Motor vehicle inspectors, Motor vehicle inspectors like to get transfer to Kasaragod.

ചെക്‌പോസ്റ്റുകളില്‍ ചുമതല ലഭിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലക്ഷങ്ങള്‍ കൈക്കൂലിയും ലഭിക്കുന്നുണ്ട്. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നിയമനം ലഭിക്കുന്നവരില്‍ നിന്ന് ആര്‍ടിഒമാര്‍ മുഖേന നല്‍കുന്ന പേരുകള്‍ ചെക്‌പോസ്റ്റ് ചുമതലക്കായി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ അംഗീകരിക്കുന്നതാണ് പതിവ്. രണ്ടു വര്‍ഷമാണ് ഈ ചുമതല. ഇത് നീളാറുണ്ട്. ഉന്നത സ്വാധീനമുള്ളവര്‍ ഒരിടത്തു നിന്നു സ്ഥലം മാറിയാലും വീണ്ടും ചെക്‌പോസ്റ്റുകളില്‍ തന്നെ ചെന്നെത്തും.

മോട്ടോര്‍ വെഹിക്കിള്‍ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ കാസര്‍കോട് മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥന്‍ സ്ഥലംമാറ്റത്തിന്റെ ആദ്യലിസ്റ്റില്‍ അപേക്ഷ പ്രകാരം വയനാട്ടിലും ഫൈനല്‍ ലിസ്റ്റില്‍ പാലക്കാടും എത്തിയത് ഉദാഹരണമാണ്. കാസര്‍കോട് ജില്ലക്കാരായ ഉദ്യോഗസ്ഥര്‍ കോഴിക്കോട്ടും കണ്ണൂരിലും ജോലി ചെയ്യുന്ന സാഹചര്യത്തിലാണ് തിരുവനന്തപുരത്തും കൊല്ലത്തുമുള്ള ഉദ്യോഗസ്ഥര്‍ നാടും വീടും വിട്ട് അതിര്‍ത്തി സേവനത്തിനെത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Top-Headlines, Motor vehicle inspectors, Motor vehicle inspectors like to get transfer to Kasaragod.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?