മരക്കഷണം തലയില്‍ വീണ് പഞ്ചായത്ത് അംഗം മരിച്ചു

അമ്പലപ്പുഴ:(www.kasargodvartha.com 21/06/2018) മരക്കഷണം തലയില്‍ വീണ് പഞ്ചായത്ത് അംഗം മരിച്ചു. പുന്നപ്ര തെക്കു ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് അംഗം പുന്നപ്ര പള്ളിവെളിയില്‍ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ മകന്‍ നസീര്‍ പള്ളിവെളിയാണ് (32) മരിച്ചത്. കരുവാറ്റ കന്നുകാലിപ്പാലത്തിനു സമീപം ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം.

മരം വെട്ട് തൊഴിലാളിയായ നസീര്‍ മരം മുറിക്കുന്നതിനിടെ മരക്കഷണം തലയില്‍ വീഴുകയായിരുന്നു.

News, Kerala, Top-Headlines, Death, Obituary, Medical College, Deadbody, Postmortem,Panchayath member died after stick fall to head

തലയ്‌ക്കേറ്റ ഗുരുതര പരുക്കേറ്റ ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുവരുന്ന വഴി മദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. പഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗവും എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗവും പുന്നപ്ര വണ്ടാനം ഷറഫുല്‍ ഇസ്‌ലാം സംഘം കമ്മിറ്റി അംഗവുമായിരുന്നു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പുന്നപ്ര തെക്കു ഗ്രാമ പഞ്ചായത്ത് അങ്കണം, പുന്നപ്ര വണ്ടാനം ഷറഫുല്‍ ഇസ്‌ലാം സംഘം ഹാള്‍ എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം കബറടക്കി. ഭാര്യ സുമയ്യ. മക്കള്‍. ഉമറുല്‍ ഫാറൂഖ്, അല്‍ അമീന്‍, അമീന. സംഭവത്തില്‍ ഹരിപ്പാട് പോലീസ് കേസെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Top-Headlines, Death, Obituary, Medical College, Deadbody, Postmortem,Panchayath member died after stick fall to head 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?