പിണറായിയുടെ തീവ്രവാദ പരാമര്‍ശത്തില്‍ സഭ പ്രക്ഷുബ്ദം: നീതി നിഷേധമെന്ന് ചെന്നിത്തല; നിലപാടിലുറച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: (www.kvartha.com 08.06.2018) ആലുവ എടത്തലയില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പോലീസിനെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ നിശിതമായി വിമര്‍ശിച്ച് പ്രതിപക്ഷം.

ഉസ്മാനെ പോലീസ് തല്ലിച്ചതച്ച സംഭവത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചവര്‍ തീവ്രവാദ സ്വഭാവമുള്ളവരാണെന്നും അത്തരക്കാരെ പ്രതിപക്ഷം സംരക്ഷിക്കുന്നുവെന്നുമുള്ള പിണറായിയുടെ പ്രകോപന പരാമര്‍ശത്തിന്മേല്‍ സഭയില്‍ വെള്ളിയാഴ്ചയും പ്രതിപക്ഷ ബഹളം. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ഇതു സ്വാഭാവിക നീതിയുടെ നിഷേധമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തത് ശരിയായ നടപടിയല്ലെന്നും ചെന്നിത്തല അറിയിച്ചു.

Again tussle in Kerala legislative assembly in the name of Aluva police atrocity, Thiruvananthapuram, News, Politics, Trending, attack, Pinarayi vijayan, Chief Minister, Ramesh Chennithala, Controversy, Kerala

എന്നാല്‍ ആലുവയില്‍ പോലീസിനെ ആക്രമിച്ചവരില്‍ തീവ്രവാദികളും ഉണ്ടെന്ന തന്റെ മുന്‍നിലപാടില്‍ മാറ്റം വരുത്താതെ മുഖ്യമന്ത്രി ഉറച്ചുനിന്നു. പ്രതിഷേധിച്ചവരില്‍ ഒരാള്‍ക്കെതിരെ യുഎപിഎ കേസുണ്ടെന്നും ഇക്കാര്യം തുറന്നു കാട്ടാനാണു ശ്രമിച്ചതെന്നും അല്ലാതെ ആലുവക്കാര്‍ മൊത്തം തീവ്രവാദികളാണെന്നു പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ പരത്താനാണു പ്രതിപക്ഷത്തിന്റെ ശ്രമമെന്നും കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം ശൂന്യവേളയിലായിരുന്നു പിണറായിയുടെ വിവാദ പരാമര്‍ശം. ആലുവ ആരുടെയും സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി പ്രസംഗത്തിനിടെ നല്‍കി. വെള്ളിയാഴ്ച രാവിലെ ചോദ്യോത്തര വേളയില്‍ത്തന്നെ കറുത്ത ബാഡ്ജ് ധരിച്ചാണു പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയിലെത്തിയത്. 'ഞാന്‍ തീവ്രവാദികളാണോ എന്നു മുഖ്യമന്ത്രി മറുപടി നല്‍കണം' എന്നെഴുതിയ ബാഡ്ജുമായാണു പ്രതിപക്ഷം എത്തിയത്.

വെള്ളിയാഴ്ചയും ശൂന്യവേളയില്‍ത്തന്നെ പ്രശ്‌നം ഉന്നയിക്കാനായിരുന്നു പ്രതിപക്ഷ നീക്കം. പി.ടി.തോമസ് അടിയന്തര പ്രമേയ നോട്ടിസും നല്‍കി. എന്നാല്‍ സഭയിലെ പരാമര്‍ശത്തിന്റെ പേരില്‍ അടിയന്തര പ്രമേയ നോട്ടിസ് അനുവദിക്കാനാകില്ലെന്നു സ്പീക്കര്‍ പറഞ്ഞു. നോട്ടിസിന് അനുമതി നിഷേധിക്കുകയും ചെയ്തു.

അതിനിടെ പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി ഒന്നും പറഞ്ഞിട്ടില്ലെന്നു മന്ത്രി എ.കെ.ബാലന്‍ വ്യക്തമാക്കി. വിശദീകരണത്തിനായി മുഖ്യമന്ത്രി എഴുന്നേറ്റെങ്കിലും പ്രതിപക്ഷം തയാറായില്ല. പ്രതിപക്ഷത്തെ അടച്ചാക്ഷേപിക്കുന്നതാണു മുഖ്യമന്ത്രിയുടെ പരാമര്‍ശമെന്നു രമേശ് ചെന്നിത്തല പറഞ്ഞു. പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തു.

ആലുവ സ്വതന്ത്ര റിപ്പബ്ലിക്കാണെന്ന പ്രസ്താവന സഭയ്ക്കും സംസ്ഥാനത്തിനും അപമാനകരമാണെന്നു ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമനില തെറ്റിയ നിലയിലാണു മുഖ്യമന്ത്രി പ്രസംഗിച്ചത്. ആലുവയിലെയും കേരളത്തിലെ ജനങ്ങളെ ഒന്നടങ്കവും അപമാനിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. പ്രതിപക്ഷത്തിലെ ഏത് എംഎല്‍എയ്ക്കാണു തീവ്രവാദ ബന്ധമെന്നു പിണറായി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Again tussle in Kerala legislative assembly in the name of Aluva police atrocity, Thiruvananthapuram, News, Politics, Trending, attack, Pinarayi vijayan, Chief Minister, Ramesh Chennithala, Controversy, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?