നിപാ വൈറസ് പ്രതിരോധം: സുരക്ഷാ ഉപകരണങ്ങള്‍ കര്‍ശനമായി ഉപയോഗിക്കണമെന്ന് വിദഗ്ധര്‍
കൊച്ചി: (www.kvartha.com 03.06.2018) നിപാ വൈറസ് പ്രതിരോധത്തില്‍ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. രോഗ ബാധിതരുമായി അടുത്ത് ഇടപഴകുന്നതും അവരുട ശരീര സ്രവങ്ങള്‍, ഉമിനീര്‍, കഫം എന്നിവയുമായുള്ള സമ്പര്‍ക്കം മൂലവും വൈറസ് സംക്രമിക്കാനുള്ള സാധ്യത മൂലമാണിത്. രോഗബാധിതരായ മനുഷ്യരുമായും മൃഗങ്ങളുമായും സമ്പര്‍ക്കം ഉണ്ടാകുന്നത് ഒഴിവാക്കുക എന്നതാണ് ഇതിനായി ചെയ്യാനാവുക.
നിപാ വൈറസ് സാധ്യതയുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സര്‍ജിക്കല്‍/മെഡിക്കല്‍ മാസ്‌ക്കുകള്‍, റെസ്പിറേറ്ററുകള്‍ എന്നിവ വ്യക്തിഗത സംരക്ഷണ ഉപാധികളായി പ്രയോജനപ്പെടുത്താവുന്നതാണ്. സ്രവങ്ങളും ഉമിനീരുമെല്ലാം ശരീരത്തിലേക്കെത്തുന്നത് ഇതു വഴി തടയാനാവും. നീണ്ട സ്ലീവുകള്‍, റബ്ബര്‍ ബൂട്ടുകള്‍, അണുനിര്‍ജനം ചെയ്യാനാവുന്ന പ്ലാസ്റ്റിക് ഏപ്രണ്‍, മുഖാവരണം, ഓവറോളിന്റെ കൈകള്‍ക്കുള്ളിലേക്ക് ഒട്ടിച്ചു വെക്കാവുന്ന ഗ്ലൗസുകള്‍ എന്നിവയാണ് ഇവിടെ പ്രയോജനപ്പെടുത്താനാവുന്നത്. നിപാ വൈറസ് സാധ്യയുള്ളതോ സ്ഥിരീകരിച്ചിട്ടുള്ളതോ ആയ ഇടങ്ങളില്‍ എന്‍ 95, എന്‍ 99, എഫ്എഫ്പി 3, പി 100 റെസ്പിറേറ്ററുകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം.
ഇതോടൊപ്പം വൈറസുകള്‍ പരക്കുന്നതു തടയാനായുള്ള പ്രത്യേകമായി നിഷ്‌കര്‍ഷിച്ചിട്ടുള്ള പ്രവര്‍ത്തന രീതികള്‍ അതേ രീതിയില്‍ പിന്തുടരുകയും വേണം. കൈകളുടെ ശുചിത്വം പ്രതിരോധത്തിന്റെ കാര്യത്തില്‍ ഏറെ നിര്‍ണായകമാണെന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ ത്രീ എം ഇന്ത്യയുടെ ജനറല്‍ മാനേജര്‍ വിനയ് പഥക് ചൂണ്ടിക്കാട്ടി. വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ ധരിക്കുന്നതിനു മുമ്പും ശേഷവും കൈകള്‍ വൃത്തിയുളളതാണെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kochi, Trending, Doctor, Health, Nipah virus, Nipah virus: Strictly use precautions.

Powered by Info News For You

Comments
Post a Comment