എം.എസ്.എഫ് തുണയായി,പെരുന്നാള്‍ ആഘോഷിക്കാനും മക്കളുടെ പഠനം തുടരാനും കഴിഞ്ഞതില്‍ സന്തോഷം പങ്കിട്ട് ഒരു കുടുംബം

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 16/06/2018) പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് നിരാശയിലും സങ്കടത്തിലും കഴിയുകയായിരുന്ന കുടുംബത്തിന്

സഹായവുമായി എം.എസ്.എഫ് പ്രവര്‍ത്തകരെത്തി. മൊഗ്രാല്‍ പുത്തൂരിലെ വാടക വീട്ടില്‍ താമസിക്കുന്ന കുടുംബത്തിനാണ് 15 രാം വാര്‍ഡ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ സാന്ത്വനവുമായി എത്തിയത് സ്‌ക്കൂള്‍ തുറക്കലും റംസാനും ഒന്നിച്ചെത്തിയത് നിത്യ വൃത്തിക്ക് പോലും കഷ്ടപ്പെടുന്ന ഈ കുടുംബത്തിന് ഇരട്ടി ദുരിതമായി.

വൃദ്ധനും രോഗിയുമായ കുടുംബ നാഥനും ഭാര്യയും പെണ്‍മക്കളുമടങ്ങിയ കുടുംബം സാമ്പത്തിക വിഷമം പ്രയാസപ്പെടുമ്പോഴും മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചിരുന്നില്ല. അയല്‍ക്കാരില്‍ നിന്നും ഇവരുടെ സങ്കടങ്ങള്‍ അറിഞ്ഞ എം.എസ്.എഫ് പ്രവര്‍ത്തകര്‍ പെരുന്നാള്‍ വസ്ത്രങ്ങളും പഠനോപകരണങ്ങളും സ്‌ക്കൂള്‍ ഫീസും കിറ്റുമൊക്കെയായി ഇവരുടെ വീട്ടിലെത്തിയത്. എം.എസ്.എഫ് പ്രവര്‍ത്തകരുടെ സന്ദര്‍ശനം ഈ കുടുംബത്തിന് ആനന്ദം പകര്‍ന്നു.പെരുന്നാള്‍ ആഘോഷമാക്കാനും നല്ല രീതിയില്‍ മക്കളുടെ പഠനം തുടരാനും സഹായവുമായി എത്തിയ എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് ആ കുടുംബം നന്ദി അറിയിച്ചു.

News, Mogral puthur,Kasaragod, Kerala, MSF,MSF help poor family for celebrating eid


പഞ്ചായത്ത് എം.എസ്.എഫ്. സെക്രട്ടറി ഇര്‍ഫാന്‍ കുന്നില്‍, റഫീഖ് പുത്തൂര്‍.മുബശ്ശിര്‍.എ.ആര്‍.ഫൈസല്‍.ഫര്‍ഹാന്‍.വാര്‍ഡ് ലീഗ് പ്രസിഡണ്ട് സി.പി.അബ്ദുല്ല. സെക്രട്ടറി മാഹിന്‍ കുന്നില്‍. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.എ. നജീബ്.നൗഫല്‍. ഷഫീഖ്.കെ.ബി. അഷ്‌റഫ്. ലത്തീഫ് അത്തു. സിദ്ധീക്ക് കൊക്കടം സാബിര്‍.മുഹമ്മദ്.ഹമീദ്.സിനാന്‍. ബദറുല്‍ മുനീര്‍.റഫീഖ്. തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mogral puthur,Kasaragod, Kerala, MSF,MSF help poor family for celebrating eid


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?