ഭാര്യയുടെ അടുത്ത് പെട്ടെന്നെത്താന്‍ യുവാവ് പോലീസ് വാഹനം തട്ടിയെടുത്തോടി
ഹൈദരാബാദ്: (www.kvartha.com 13.06.2018) ഭാര്യയുടെ അടുത്ത് പെട്ടെന്നെത്താന്‍ യുവാവ് പോലീസ് വാഹനം തട്ടിയെടുത്തോടി. തെലങ്കാനയിലെ മുപ്പതുകാരനാണ് ഭാര്യയ്ക്ക് അസുഖമാണെന്നറിഞ്ഞ് പെട്ടെന്ന് അവിടെ എത്തിച്ചേരാന്‍ പോലീസുകാരെ കബളിപ്പിച്ച് വാഹനം കൈക്കലാക്കിയത്. ഷോപ്പിങ്മാളിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന പോലീസ് വാഹനത്തിന്റെ ഡ്രൈവറെ കബളിപ്പിച്ചാണ് തിരുപ്പതി ലിംഗരാജു എന്നയാള്‍ വാഹനം കൈക്കലാക്കുന്നത്.
വാഹനം എത്രയും പെട്ടെന്ന് കൊണ്ടുവരാന്‍ സിഐ ആവശ്യപ്പെട്ടു എന്ന് പറഞ്ഞാണ് ഇയാള്‍ ഡ്രൈവറില്‍ നിന്നും പോലീസ് വാഹനം കൈക്കലാക്കുന്നത്. യഥാര്‍ഥത്തില്‍ ആത്മകൂര്‍ പോലീസ് സ്‌റ്റേഷന്റെ ആവശ്യത്തിനുള്ളതാണ് ഈ പോലീസ് വാഹനം. എന്നാല്‍ സൂര്യപേട്ട് സിഐ തന്റെ സ്വകാര്യ ആവശ്യത്തിനായി വാഹനം ഉപയോഗിക്കുകയായിരുന്നു.
എന്നാല്‍ യുവാവ് വാഹനം കടത്തിക്കൊണ്ടു പോയതാണെന്ന വിവരം ഇന്‍സ്‌പെക്ടറെ നേരില്‍ക്കണ്ടപ്പോഴാണ് ഗണ്‍മാനും ഡ്രൈവറും അറിയുന്നത്. പിന്നീട് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ച് ചെക്ക്‌പോസ്റ്റില്‍ വെച്ച് വണ്ടി തടയുകയായിരുന്നു.
പോലീസുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് അസുഖബാധിതയായ ഭാര്യയുടെ അരികില്‍ പെട്ടെന്നെത്താനാണ് ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെന്ന് ഇയാള്‍ പറയുന്നത്. ഇയാള്‍ കടുത്ത മാനസിക സമ്മര്‍ദം നേരിടുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Telangana man steals police vehicle to meet sick wife, Hyderabad, News, Theft, Police, Vehicles, National.

Powered by Info News For You

Comments
Post a Comment