റെയില്‍വെ അവഗണന തുടരുന്നു; അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പില്ല, പ്രതിഷേധം ശക്തം

കാസര്‍കോട്: (www.kasargodvartha.com 08.06.2018) കാസര്‍കോട് ജില്ലയിലെ യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്ന് കരുതിയ കൊച്ചുവേളി- മംഗളൂരു ജംഗ്ഷന്‍ അന്ത്യോദയ എക്‌സ്പ്രസിന് ജില്ലാ ആസ്ഥാനമായ കാസര്‍കോട്ട് സ്റ്റോപ്പില്ല. ഇത് ജില്ലയിലെ ജനങ്ങളോട് റെയില്‍വെ നിരന്തരമായി തുടരുന്ന അവഗണനയുടെ അവസാനത്തെ ഉദാഹരണമാണെന്നും അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവധിക്കുന്നതിന് ആവശ്യ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടതായും മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീരും, ജനറല്‍ സെക്രട്ടറി ടി.ഡി കബീറും അറിയിച്ചു.

Kasaragod, Kerala, Top-Headlines, News, Protest, No Stop for Antyodaya Express; Protest.

ആഴ്ചയില്‍ രണ്ട് ദിവസമാണ് അന്ത്യോദയ എക്‌സ്പ്രസ് സര്‍വ്വീസ് നടത്തുന്നത്. രാജധാനി അടക്കമുള്ള നിരവധി ട്രെയിനുകള്‍ കാസര്‍കോട്ട് സ്റ്റോപ്പില്ലാതെ കടന്ന് പോകുന്നുണ്ട്. നിരന്തരമായി ജനങ്ങള്‍ ഇക്കാര്യത്തില്‍ മുറവിളി കൂട്ടുന്ന സമയത്താണ് പുതുതായി ആരംഭിക്കുന്ന അന്ത്യോദയ എക്‌സ്പ്രസിനു കൂടി സ്റ്റോപ്പ് അനുവധിക്കാതിരിക്കുന്നത്. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ട കാസര്‍കോട് എം.പി പി കരുണാകരന്‍ കടുത്ത അനാസ്ഥയാണ് കാണിച്ചിരിക്കുന്നതെന്നും യൂത്ത് ലീഗ് നേതാക്കള്‍ കുറ്റപ്പെടുത്തി.

സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപ്പെട്ട് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും യൂത്ത് ലീഗ് നേതാക്കള്‍ മൂന്നുറിയിപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Top-Headlines, News, Protest, No Stop for Antyodaya Express; Protest.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?