പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും കൊലപാതകം
ജാര്‍ഖണ്ഡ് (www.evisionnews.co): പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും കൊലപാതകം. ജാര്‍ഖണ്ഡിലെ സന്തല്‍ ഗ്രാമത്തില്‍ പശുക്കളെ മോഷ്ടിച്ച് കടത്തിയെന്ന് ആരോപിച്ച് രണ്ടുപേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. കൊല്ലപ്പെട്ടവരില്‍ നിന്ന് ഒരുപശുവിനെ ആള്‍ക്കൂട്ടം പിടിച്ചെടുത്തുവെന്നാണ് വിവരം. മുര്‍താസ അന്‍സാരി, ചര്‍കു അന്‍സാരി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഗ്രാമത്തിലെ ഒരാളുടെ വീട്ടില്‍ നിന്ന് 12 പോത്തുകളെയും പശുക്കളെയും അഞ്ചംഗ സംഘം മോഷ്ടിച്ചെന്നും ഇവയെ അയല്‍ഗ്രാമത്തിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ആള്‍ക്കൂട്ടം തടഞ്ഞതെന്നും ഗോഡ എസ്പി പറഞ്ഞു. ഇതിന് മുമ്പും ഈ സംഘം പശുക്കളെ മോഷ്ടിച്ച് കടത്തിയിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും എസ്പി പറഞ്ഞു.

Powered by Info News For You
Comments
Post a Comment